ന്യൂജേഴ്സി: നവം. 6ന് സ്റ്റേറ്റ് സെനറ്റുകളിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ മലയാളിയായ വിന്‍ ഗോപാല്‍ (32) ന്യൂ ജേഴ്സി സെനറ്റിലേക്കും, മങ്കഡിംഗ്രി വാഷിംഗ്ടണ്‍ സെനറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ച്ചയായി പതിനൊന്നുവര്‍ഷം റിപ്പബ്ലിക്കന്‍ സെനറ്റായിരുന്ന ജെന്നിഫര്‍ ബെക്കിനെ 28750 വോട്ടുകള്‍ നേടിയാണ് വിന്‍ ഗോപാല്‍ പരാജയപ്പെടുത്തിയത്. പരാജയപ്പെട്ട സ്ഥാനാര്‍ഥിക്ക് 25108 വോട്ടുകള്‍ ലഭിച്ചു. വൈക്കം സ്വദേശിയായ ഡോ.കൃഷ്ണ മേനോന്റെ മകനാണ്.

നാല്‍പത്തിയഞ്ചാം ഡിസ്ട്രിക്ടില്‍ നിന്നും വാഷിംങ്ങ്ടണ്‍ സ്റ്റേറ്റ് സെനറ്റിലേക്ക്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജന്‍ യംഗലിയെ 55.4 ശതമാനം വോട്ടുകള്‍ നേടിയാണ് മങ്ക ഡിംഗ്രി പരാജയപ്പടുത്തിയത്. ജിന്‍ യംഗലിക്ക് 44 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഇവരുടെ വിജയത്തില്‍ കോണ്‍ട്രസ്റ്റം അംഗം പ്രമീള ജയപാല്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍