ടൊറാന്‍ഡോ (കാനഡ): മുസ്ലീം മലയാളി അസോസിയേഷന്‍ കാനഡയുടെ കീഴില്‍ ഡ്രൈവ് ത്രൂ ഈദ്ഗാഹ് സംഗമവും പഴയകാല കമ്മ്യൂണിറ്റി പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു. മിസ്സിസാഗാ എംപി റുഡോ കുസറ്റോ പരിപാടിയിലെ മുഖ്യ ക്ഷണിതാവായിരുന്നു.

ഈദ് പ്രാര്‍ഥനക്കും ഖുതുബക്കും ഇമാം സുലൈമാന്‍ ദാവൂദ് നേതൃത്വം നല്‍കി. കോവിഡ് മാനദണ്ഡം പാലിച്ചു കാറുകള്‍ക്കിടയില്‍ നിശ്ചിത അകലം പാലിച്ചാണ് ഈദ് പ്രാര്‍ത്ഥന നിര്‍വഹിച്ചത്.

കാനഡയിലെ വിവിധ മലയാളി മുസ്ലീം സംഘടനകളുടെ മുന്‍കാല പ്രവര്‍ത്തകരും കമ്മ്യൂണിറ്റിക്കും എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടി നിലകൊണ്ടിരുന്നവരുമായവരെ പ്രത്യേക മൊമെന്റോ എംപി റൂഡി കുസാറ്റൊ വിതരണം ചെയ്തു. ആദ്യകാല കാനഡ മലയാളികളുടെ ഇടയില്‍ സജീവമായിരുന്നതും കമ്മ്യൂണിറ്റിയുടെ വളര്‍ച്ചയില്‍ നട്ടെല്ലായിരുന്നതും ആയ മര്‍ച്ചന്റ് ഫൗണ്ടേഷന്‍ സ്ഥാപക നേതാവും മലബാര്‍ ഡെവലപ്‌മെന്റ് കാനഡ ചാപ്റ്റര്‍ പ്രസിഡന്റും കെഎംസിസി യു എസ് കാനഡ വൈസ് ചെയര്‍മാനും ആയ അബ്ദുല്‍വാഹിദ് വൈതര്‍കോവില്‍ കെഎംസിസി ചെയര്‍മാനും, മലപ്പുറം ജില്ലാ കനേഡിയന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇബ്രാഹിം കുരിക്കള്‍, ഫൗസിയ മര്‍ച്ചന്റ് എം.സി അബ്ദുല്ല, വണ്ടൂര്‍ ശരീഫ് സാഹിബ് എന്നിവരെ ആദരിച്ചു. തുടര്‍ന്നുള്ള പ്രസംഗത്തില്‍ എംപി കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളെ പ്രത്യകം അഭിനന്ദിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനവും നല്‍കി.

സെന്റ് ജോര്‍ജിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച് ഫാ.ബ്ലെസ്സന്‍ വര്‍ഗീസ് ഈദാശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

മലയാളി മുസ്ലീം അസോസിയേഷനു വേണ്ടി പ്രസിഡന്റ് ഫാത്തിമ ഫെബി സംസാരിക്കുകയും ഈദ് ആശംസകള്‍ അറിയിക്കുകയും ചെയ്തു. പരിപാടി സ്‌പോണ്‍സര്‍ ചെയ്തവര്‍ക്ക് പ്രതേകം നന്ദി രേഖപ്പെടുത്തി .

ടൊറന്‍ഡോ മലയാളി മുസ്ലീം കമ്മ്യൂണിറ്റിക്ക് മറക്കാനാവാത്ത ഒത്തുചേരലും ഈദ്ഗാഹും ഏര്‍പ്പെടുത്തിയ എംഎംസി പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതായി പരിപാടിയില്‍ പങ്കെടുത്ത ഓരോരുത്തരും അഭിപ്രായപ്പെട്ടു. എംഎംഎസി എഡ്യൂക്കേഷന്‍ ആന്‍ഡ് കരിയര്‍ വൈസ് പ്രസിഡന്റ് ആദില്‍ സല്‍മാന്‍ നന്ദി പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍