ന്യൂയോര്‍ക്ക്: ഭാഷ- സംഘടന അതിര്‍വരമ്പുകള്‍ക്കപ്പുറം സാമൂഹ്യ സേവനം എത്തിക്കാന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചുവരുന്ന എക്കോയുടെ (ECHO) ആഭിമുഖ്യത്തില്‍ മെഡി കെയര്‍ എന്റോള്‍മെന്റ് സെമിനാര്‍ നവംബര്‍ 11 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ന്യൂഹൈഡ് പാര്‍ക്കിലെ എച്ച്.എഫ്.സി.സി സെന്ററില്‍ വച്ചു നടത്തപ്പെടുന്നു. ഉദ്യോഗത്തില്‍ നിന്നും വിരമിച്ചവര്‍ക്കും സീനിയര്‍ സിറ്റിസണ്‍സിനും ഏറെ പ്രയോജനപ്പെടുന്ന ഈ സെമിനാറില്‍ ന്യൂയോര്‍ക്കിലെ പ്രമുഖ ഇന്‍ഡിപെന്‍ഡന്റ് സീനിയര്‍ ഇന്‍ഷ്വറന്‍സ് അഡൈ്വസര്‍ ഫ്രാങ്ക് അമോഡിയോ മുഖ്യ പ്രഭാഷകനായിരിക്കും. 

മെഡി കെയറിനെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ വിവരണം, ഹെല്‍ത്ത് കെയര്‍ ചെലവു ചുരുക്കല്‍, പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകളുടെ കുറഞ്ഞ തുകകള്‍, നിലവിലുള്ള ഹെല്‍ത്ത് പ്ലാനിന്റെ പുതുക്കിയ വിവരങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ചാവിഷയമാകും. മെഡി കെയര്‍ ഹെല്‍ത്ത് പ്ലാന്‍ തെരഞ്ഞെടുക്കുമ്പോള്‍ സാധാരണ സംഭവിക്കാവുന്ന തെറ്റുകള്‍ ഒഴിവാക്കുവാന്‍ സഹായിക്കുന്ന നിര്‍ദേശങ്ങളും സഹായങ്ങളുമായി ഇന്‍ഷ്വറന്‍സ് പ്രതിനിധികള്‍ സഹായത്തിനുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

പൊതുജനോപകാരപ്രദമായ ഈ സെമിനാറില്‍ ഏവരും പങ്കുചേര്‍ന്ന് വിജയിപ്പിക്കണെന്നു ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. 

Adress: HFCC 915 Hillside Ave, New Hyde Park, NY 11040
Date & Time: Sunday, November 11, 2018. Time: 3.00 PM

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

തോമസ് മാത്യു - 516 395 8523
ബിജു ചാക്കോ - 516 996 4611

ജോയിച്ചന്‍ പുതുക്കുളം