നോര്‍ത്ത് ന്യൂജേഴ്സിയിലെ ക്രിസ്തീയ ഏക്യുമെനിക്കല്‍ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് സൂം മുഖേന 2021 ഏപ്രില്‍ 11-ാം തീയതി ഞായറാഴ്ച വൈകുന്നേരം 6.30 ന് ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷിക്കുന്നു. ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരിയും അറിയപ്പെടുന്ന വാഗ്മിയുമായ ഫാ.എല്‍ദോസ് കെ.പി. ഈസ്റ്റര്‍ സന്ദേശം നല്‍കും. വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ള ഗായകസംഘങ്ങള്‍ ഗാനങ്ങളാലപിക്കും. സഭാവ്യത്യാസമില്ലാതെ എല്ലാ വിശ്വാസികള്‍ക്കും ഒരുമിച്ചു ചേര്‍ന്ന് ഉയര്പ്പിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നതിനും കൂട്ടായ്മ ആചരിക്കുന്നതിനുമുള്ള അവസരമായി കണക്കിലെടുത്ത് സൂം വഴിയായി നടത്തപ്പെടുന്ന ഈസ്റ്ററാഘോഷത്തില് ഭാഗഭാക്കുകളാകണമെന്നും സംഘടനയുടെ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജന് മാത്യു മോഡയില്‍ - 201 6747492
സെബാസ്റ്റ്യന്‍ വി. ജോസഫ് - (201) 5999228
വാര്‍ത്തയും ഫോട്ടോയും : വര്‍ഗീസ് പ്ലാമൂട്ടില്‍