Dr. Anupama Gotimukulaഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ 2021-2022 വര്‍ഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു.

നിലവിലുള്ള പ്രസിഡന്റ് ഡോ.സുധാകറാണ് അമേരിക്കയിലെ ഏറ്റവും വലിയ എത്‌നിക്ക് മെഡിക്കല്‍ ഓര്‍ഗനൈസേഷന്റെ ഭാരവാഹികളുമായി ഡോ.അനുപമ ഗോട്ടിമുകുള (പ്രസിഡന്റ്), ഡോ.അഞ്ജന സമദാര്‍ (വൈസ് പ്രസിഡന്റ്), ഡോ.സതീഷ് കാതുള (സെക്രട്ടരി), ഡോ.കൃഷ്ണന്‍ കുമാര്‍ (ട്രഷറര്‍) എ്‌നിവരെ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ഡോ.സീമാ അറോറയുടെ അംഗീകാരത്തോടെ പ്രഖ്യാപിച്ചത്.

മാസങ്ങളോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പു പ്രചരണത്തിനുശേഷം ശാന്തമായി ഇലക്ട്രോണിക് പ്രോസസിലൂടെയാണ് വിജയികള കണ്ടെത്തിയത്. 

സംഘടനയുടെ ചരിത്രത്തിലാദ്യമായാണ് ഇലക്ട്രോണിക് സംവിധാനം വഴി തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചതെന്ന് ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ഡോ.അറോറ അറിയിച്ചു. രണ്ടുവര്‍ഷത്തേക്കാണ് പുതിയ കമ്മിറ്റിയുടെ കാലാവധി. തിരഞ്ഞെടുപ്പില്‍ സഹകരിച്ച എല്ലാവര്‍ക്കും അറോറ നന്ദി അറിയിച്ചു.

പ്രസിഡന്റ് ഇലക്ടറായി ഡോ.രവി കോലി, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അധ്യക്ഷയായി ഡോ.കുസും പഞ്ചാബി, അംഗങ്ങളായി ഡോ.സൗമ്യ, ഡോ.അയിഷ സിംഗ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

യു.എസ്.എയില്‍ 80,000 ഫിസിഷ്യന്‍മാരെ പ്രതിനിധാനം ചെയ്യുന്ന ഏറ്റവും വലിയ ഡോക്ടര്‍മാരുടെ സംഘടനയാണ് എഎപിഐ.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍