ന്യൂയോര്‍ക്ക്: ഡോ:ആനിപോളിന് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് നഴ്‌സ് പ്രാക്ടീഷണേഴ്സിന്റെ (AANP) എക്‌സലന്‍സ് അവാര്‍ഡ്. ന്യൂയോര്‍ലീന്‍സില്‍ ജൂണ്‍ 23-28 തീയതികളില്‍ നടക്കാനിരുന്ന എഎഎന്‍പി കോണ്‍ഫറന്‍സ് കോവിഡ്19 മൂലം റദ്ദാക്കിയതിനാല്‍ അവാര്‍ഡ് തപാല്‍ വഴിയാണ് ലഭിച്ചത്.
ആതുരസേവന രംഗത്തും രാഷ്ട്രീയ രംഗത്തും പല മാറ്റങ്ങള്‍ വരുത്താനും നഴ്‌സ് പ്രാക്റ്റീഷണേഴ്സിന്റെയും, നഴ്‌സസിന്റെയും ഉന്നമനത്തിനായി അസോസിയേഷന്‍സ് രൂപീകരിക്കുകയും അവരെ സേവനരംഗത്തും, ഉന്നത വിദ്യാഭ്യാസത്തിനും പ്രോത്സാഹിപ്പിക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്ത സേവനത്തിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്.
ഡല്‍ഹിയില്‍ ഇന്ദിരഗാന്ധിയില്‍ നിന്നും നഴ്‌സിംഗ് എക്‌സല്ലന്‍സ് അവാര്‍ഡ്, അമേരിക്കയില്‍ നിന്നും റോക്ലാന്‍ഡിലെ നഴ്‌സിംഗ് എക്‌സല്ലന്‍സ് അവാര്‍ഡ്, നഴ്‌സിംഗ് സ്‌പെക്ട്രം അവാര്‍ഡ് തുടങ്ങിയ ഉള്‍പ്പെടെ ധാരാളം സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
ജോയിച്ചന്‍ പുതുക്കുളം