ഷിക്കാഗോ: ഷിക്കാഗോയിലുണ്ടായ കാര്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെയും ഡോളിയുടെയും മകന്‍ ജെഫിന്‍ കിഴക്കേക്കുറ്റ് (22) ആണ് മരിച്ചത്. അമ്മ നീണ്ടൂര്‍ ആക്കകൊട്ടാരത്തില്‍ കുടുംബാംഗമാണ്.

ഷിക്കാഗോ നഗരത്തിന് സമീപം ഇര്‍വിങ്- പാര്‍ക്ക് ആന്‍ഡ് മാന്‍ഹൈം റോഡില്‍ ജെഫിന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട്‌ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ജെറിന്‍, ജെസ്റ്റിന്‍, ജോ (ജോസഫ്) എന്നിവര്‍ സഹോദരങ്ങളാണ്. 

ഓഡിയോ-വിഷ്വല്‍ മേഖലയിലെ പഠനത്തിന് ശേഷം അമേരിക്കയില്‍ ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ജെഫിന്‍.

സംസ്‌കാരം ശനിയാഴ്ച ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ നടക്കും

Content Highlights : Malayalee youth died in a car accident in Chicago