ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മാര്‍ത്തോമ ചര്‍ച്ച് അംഗങ്ങളായ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും ഫാമിലി സണ്‍ഡെ ദിനത്തില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ വെച്ച് അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. ഒക്ടോബര്‍ 24 ന് വിശുദ്ധ കുര്‍ബാന മധ്യേ നടന്ന ചടങ്ങില്‍ ഇടവക വികാരി വര്‍ഗീസ് തോമസ് ഓരോരുത്തരുടെയും മഹത്തായ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും ഇടവകയുടെ പേരില്‍ റോസാ പുഷ്പങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.

ഇങ്ങനെ ഒരു ചടങ്ങ് സംഘടിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഇടവകയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനസന്നദ്ധതയും അതോടൊപ്പം ധീരതയും പ്രശംസിക്കപ്പെടേണ്ടതാണെന്നും നന്ദി പ്രകാശനത്തിനിടെ ഇടവക സെക്രട്ടറി അലന്‍ ജി ജോണ്‍ പറഞ്ഞു. പി.ചാക്കോയുടെ സമാപനപ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനും ശേഷം യോഗം സമാപിച്ചു. ഇടവക ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍