DEATHസാന്‍ഫ്രാന്‍സിസ്‌കോ:  അമേരിക്കയിൽ മലയാളി യുവാവ് മുങ്ങി മരിച്ചു. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രക്ക് പോയ സോഫ്റ്റ് വെയര്‍ എൻജിനീയര്‍ മാര്‍ക്ക് തോമസ് (ഗൗതം-34) ആണ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഏകദേശം 180 മൈല്‍ അകലെയുള്ള സ്‌പൈസര്‍ മെഡോ റിസര്‍വോയറില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്.

ബെംഗളൂരില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം എരുത്തിക്കല്‍ തോമസ് മാര്‍ക്കോസിന്റെയും ആറാട്ടുപുഴ കൊല്ലം പറമ്പില്‍ പരേതയായ സാറാ തോമസിന്റെയും മകനാണ്. സഹോദരന്‍ മാത്യു തോമസ് (നോര്‍ത്ത് കരോലിന).

പൊതുദര്‍ശനം: ജൂലൈ 14 ന് ഉച്ചക്ക് 12 മണി മുതല്‍ 3 മണി വരെ. സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഗാര്‍ഡന്‍ ചാപ്പല്‍ ഫ്യൂണറല്‍ ഹോമില്‍ വെച്ച് നടത്തപ്പെടും. 
സംസ്‌കാരം : തിരുവനന്തപുരം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ പിന്നീട് നടക്കും.

വാര്‍ത്ത അയച്ചത് : ഷാജി രാമപുരം