DEATHമിനിസോട്ട: മിനിസോട്ട സെന്റ് പോളിലെ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് തോമസ് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി റിയ പട്ടേല്‍ (20) സെപ്റ്റംബര്‍ 17 നുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. സ്‌റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന റിയയുടെ കാറില്‍ യുവാവും യുവതിയും സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചാണ് മരണം സംഭവിച്ചത്. അപകടത്തിനുശേഷം കാറില്‍ നിന്നും ഇറങ്ങി ഓടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് മിനിസോട്ട ജയിലിലേക്ക് മാറ്റി. 

സെന്റ് തോമസ് യൂണിവേഴ്‌സിറ്റി ബിസിനസ് മേജര്‍ വിദ്യാര്‍ത്ഥിയായിരുന്ന റിയ മിനിസോട്ടയിലെ ഭരത്-ദേവയാനി ദമ്പതികളുടെ മകളാണ്. മരണത്തില്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍