ഡാലസ്: ഡാലസ് കൗണ്ടിയില്‍ മെയ് 3 ന് 455 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 8 പേര്‍ കോവിഡിനെ തുടര്‍ന്ന് മരിക്കുകയും ചെയ്തതായി ഡാലസ് കൗണ്ടി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ 50 മുതല്‍ 80 വയസ് പ്രായമുള്ളവര്‍ ഉള്‍പ്പെടുന്നു. ഞായറാഴ്ച കോവിഡ് സ്ഥിതിവിവരക്കണക്കുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല.

ഇതോടെ ഡാലസ് കൗണ്ടിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 299411 ആയി. മരണം 3908.

ഡാലസ് കൗണ്ടിയില്‍ വാക്‌സിനേഷന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതായും എന്നാല്‍ ആയിരക്കണക്കിനാളുകള്‍ വാക്‌സിനേഷന്‍ സ്വീകിക്കുന്നുണ്ടെന്നും കൗണ്ടി ജഡ്ജി ജെങ്കിന്‍സ് എഴുതി തയ്യാറാക്കിയ പ്രസ്താവനയില്‍ ചൂണ്ടികാട്ടുന്നു.

ഡാലസില്‍ പ്രതിദിനം ശരാശരി 240 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുന്നു. കഴിഞ്ഞ പതിനാലു ദിവസം ശരാശരി 263 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

സംസ്ഥാന റിപ്പോര്‍ട്ടനുസരിച്ച് ഡാലസില്‍ ഇതുവരെ 1007476 പേര്‍ക്ക് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ ലഭിച്ചതായി പറയുന്നു. പൊതുവെ ടെക്‌സാസില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ ഇതുവരെ 2889561 പേരാണ്. ടെക്‌സാസില്‍ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുകയാണ്. 

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍