ഡാലസ്: ഡാലസ് കൗണ്ടിയില്‍ ഏകദിന രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോഡ് വര്‍ധന. ജനുവരി 12 ന് 3549 പുതിയ കൊറോണ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്. പതിനാലും മരണവും രേഖപ്പെടുത്തി. ഡാലസ് കൗണ്ടിയില്‍ ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും കൂടുതല്‍ കേസുകള്‍ 3194 ആയിരുന്നു. അതേസമയം ടെക്‌സാസ് സംസ്ഥാനത്തെ കോവിഡ്19 മരണസംഖ്യ 30,000 കവിഞ്ഞു.
ഡാലസ് കൗണ്ടിയിലും സംസ്ഥാനത്തും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും പുതിയ റെക്കോഡ് രേഖപ്പെടുത്തി. 14000 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. (ഡാലസ് കൗണ്ടി 4158, ടെക്‌സാസ് 14218).
നോര്‍ത്ത് ടെക്‌സാസ് അതിഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഡാലസ് കൗണ്ടി ജഡ്ജ് ക്ലെ ജങ്കിന്‍സ് എഴുതി തയ്യാറാക്കിയ ഒരു പ്രസ്താവനയില്‍ പറയുന്നു. രോഗവ്യാപനം തടയുന്നതിനാവശ്യമായ കര്‍ശന നിയന്ത്രണം പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും ജഡ്ജി ആവശ്യപ്പെട്ടു.
ഡാലസ് കൗണ്ടിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 197359 ആയി ഉയര്‍ന്നു. 1791 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.
ടെക്‌സാസില്‍ ഇതുവരെ 1995292 കേസുകളും 30219 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍