ഗാര്‍ലാന്‍ഡ്: ഡാലസ് കേരള അസോസിയേഷനും  ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി ഡാലസില്‍ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിക്കുന്നു.

ഡിസംബര്‍ 11 ശനിയാഴ്ച 3 30ന് ഗാര്‍ലാന്‍ഡിലുള്ള കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ മുഖ്യാതിഥിയായി അമേരിക്കയിലെ സാഹിത്യ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ  ഡോ.എം.വി.പിള്ള പങ്കെടുക്കും.
സാമൂഹ്യ പ്രതിബന്ധത നഷ്ടമാകുന്ന സാമൂഹ്യ മാധ്യമങ്ങള്‍  എന്ന വിഷയത്തെക്കുറിച്ച് ഡോ.എന്‍ വി പിള്ള പ്രബന്ധമവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ചക്ക് അവസരമുണ്ടായിരിക്കും. സാംസ്‌കാരിക സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രദീപ് നാഗനൂലില്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്

അനശ്വരം മാമ്പിള്ളി - 203 400 9266,  214 997 1385

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍