ഒഹായോ: വര്‍ഷങ്ങളായി നടത്തിവരുന്ന സെയിന്റ് മേരീസ് സീറോ മലബാര്‍ മിഷന്റെ നേതൃത്വത്തില്‍ ഉള്ള കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ബിനിക്സ് ജോണിന്റെ നേതൃത്വത്തില്‍ ഉള്ള പുലിക്കുട്ടന്‍സ് ടീം സ്വന്തമാക്കി.
കൃത്യതയുള്ള ബൗളിങ്, അരുണ്‍ ഡേവിസ്ന്റെയും ചെറിയാന്‍ മാത്യുന്റെയും ഗംഭീര ആള്‍റൗണ്ടിന്ദ്, എബ്രഹാംന്റെ തകര്‍പ്പന്‍ ബാറ്റിംഗ് എന്നിവയാണ് വിജയത്തിലേക്ക് നയിച്ചത് എന്ന് ടീം ക്യാപ്റ്റന്‍ ആയ ബിനിക്സ് ജോണ്‍ അഭിപ്രായപ്പെട്ടു. ഡേവ് കെയര്‍ സൊല്യൂഷന്‍സ് ആയിരുന്നു ഇത്തവണത്തേയും പ്രധാന സ്പോണ്‍സര്‍.
മിഷന്റെ തിരുനാള്‍ ദിനത്തില്‍ ഷിക്കാഗോ അതിരൂപത മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് വിജയികള്‍ക്ക് ട്രോഫികള്‍ കൈമാറി.
മാന്‍ ഓഫ് ദി മാച്ച് മാച്ച് 1: ടിസ്സന്‍, മാച്ച് 2: ജോസഫ്, ഡിലിന്‍, മാച്ച് 3 : ടിസ്സന്‍, മാച്ച് 4: പ്രദീപ്, മാച്ച് 5: ചെറിയാന്‍, മാച്ച് 6: അജീഷ്, മാച്ച് 7: എബ്രഹാം, മാച്ച് 8: സുരേഷ്, ഫൈനല്‍സ് എബ്രഹാം, ബെസ്റ്റ് ഫീല്‍ഡര്‍: ജിന്‍സണ്‍, മാന്‍ ഓഫ് ദി സീരീസ്: എബ്രഹാം എന്നിവര്‍ കരസ്ഥമാക്കി.
ജോയിച്ചന്‍ പുതുക്കുളം