ലോസ് ആഞ്ജലിസ്: 'എഡ്യൂക്കേറ്റ്  എ കിഡ്' ട്രോഫിക്കുവേണ്ടിയുള്ള രണ്ടാമത് ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച നാല് അഞ്ച് തീയതികളിലായി ലോസ് ആഞ്ജലിസിലെ ഡയമണ്ട് ബാറിലുള്ള പണ്ടേര പാര്‍ക് മൈതാനിയില്‍വെച്ചു (738, Pandera Drive, Diamond Bar) നടത്തുന്നതാണ്. ഗ്രൂപ്പ് മാച്ച്, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍, ഫൈനല്‍  എന്നരീതിയില്‍ ക്രമീകരിച്ചിരിക്കുന്ന മത്സരത്തില്‍ പരിമിത ഓവറുകളിലായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി പന്ത്രണ്ടു ടീമുകളാണ് ട്രോഫിക്കായി മാറ്റുരയ്ക്കുന്നതു. കാലത്തു എട്ടു മുതല്‍ രാത്രി ഒന്‍പതുവരെയാണ് മത്സരങ്ങള്‍. ഓരോ മാച്ചിലെയും 'മാന്‍ ഓഫ് ദി മാച്ചിനും  ബെസ്റ്റ്  ബാറ്റ്‌സ്മാന്‍, ബെറ്റ് ബൗളര്‍ക്കും തുടങ്ങി നിരവധി സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷം തുടങ്ങിവെച്ച ക്രിക്കറ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതു പ്രമുഖ  മലയാളി അസോസിയേഷനായ ഓം മിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ നിര്‍ധനരും മിടുക്കരുമായ വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി സഹായിക്കുന്ന 'എഡ്യൂക്കേറ്റ് എ കിഡ്' ആണ്. ടൂര്‍ണമെന്റ് വിജയിപ്പിക്കുന്നതിനു എല്ലാവരും സഹകരിക്കണമെന്ന് ഓം പ്രസിഡന്റ് രമ നായര്‍, സെക്രട്ടറി വിനോദ്  ബാഹുലേയന്‍, എഡ്യൂക്കേറ്റ് എ കിഡ് ചെയര്‍മാന്‍ സഞ്ജയ് ഇളയാട്ട്, രവി വെള്ളത്തേരി  എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

സഞ്ജയ് ഇളയാട്ട് - 626373 3793
രാമ പ്രസാദ് - 2624882784

വെബ്‌സൈറ്റ് : www.ohmcalifornia.org