ഡാലസ്: ഡാലസ് കൗണ്ടി ഉള്‍പ്പെടെ നാലു കൗണ്ടികളില്‍ കോവിഡ്19 മരണനിരക്ക് റെക്കോര്‍ഡ് വര്‍ധന ഫെബ്രുവരി 2 ന് മാത്രം ഡാലസ് കൗണ്ടിയില്‍ 39 മരണം സ്ഥിരീകരിച്ചു. ടൊറന്റ് കൗണ്ടിയില്‍ 37 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

ഡാലസ്, ടൊറന്റ്, കോളിന്‍, ഡന്റണ്‍ കൗണ്ടികളില്‍ ചൊവ്വാഴ്ച 2637 രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 

നോര്‍ത്ത് ടെക്‌സാസ് ആശുപത്രികളില്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന രോഗികളില്‍ 19 ശതമാനമാണ് കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജനുവരി പകുതിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് ഉണ്ടെങ്കിലും മരണനിരക്ക് വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നുണ്ട്.

ഡാലസിലെ കൗണ്ടി ആശുപത്രിയില്‍ പാര്‍ക്ക്‌ലാന്റില്‍ ചൊവ്വാഴ്ച 230 രോഗികളാണ് ചികിത്സയിലുള്ളത്. യു.ടി.സൗത്ത് വെസ്‌റ്റേണിലും രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതില്‍ ആശ്വാസമുണ്ടെങ്കിലും അമിതമായി ആഹ്ലാദത്തിന് വകയില്ലെന്ന് പാര്‍ക്ക്‌ലാന്റ് ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോസഫ് ചാങ് പറഞ്ഞു. നാം ഇപ്പോള്‍ തുടരുന്ന നിയന്ത്രണങ്ങള്‍ തുടര്‍ന്നും പാലിക്കപ്പെടേണ്ടതുണ്ട്. എല്ലാവരും സ്വയം സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം സമൂഹത്തിന്റെ സുരക്ഷ കൂടി ഉറപ്പാക്കണമെന്നും ഡോക്ടര്‍ മുന്നറിയിപ്പുനല്‍കി.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍