ഫ്‌ളോറിഡ: ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ വ്യാപനം ഫ്‌ളോറിഡ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ 62 പേര്‍ മരിക്കുകയും ചെയ്തു.

സിഡിസിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഇത്തരത്തിലുള്ള 8500 പുതിയ കേസുകളാണ് ഫ്‌ളോറിഡയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ അമേരിക്കയില്‍ ഒന്നാം സ്ഥാനത്ത് കാലിഫോര്‍ണിയ സംസ്ഥാനമാണുള്ളത്. 

രണ്ടാഴ്ചക്കുള്ളില്‍ ഇത് ഇരട്ടിച്ചിരിക്കുകയാണ്. യു.കെ.വേരിയന്റാണ് പൊതുവെ വ്യാപകമായിക്കൊണ്ടിരിക്കുന്നത്.

ഏപ്രില്‍ മധ്യത്തോടെ ഫ്‌ളോറിഡയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 62 ശതമാനവും യു.കെ.വേരിയന്റും 5.4 ശതമാനം ബ്രസീലിയന്‍ വേരിയന്റും 0.2 ശതമാനം സൗത്ത് ആഫ്രിക്കന്‍ സ്‌ട്രെയിനുമാണ്. 

ഇതില്‍ പാം ബീച്ച് കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ (600). 54 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് ഈ വൈറസ് ബാധിച്ചിരിക്കുന്നതെന്ന് ഡോ.അലീന അലോണ്‍സ ഓഫീസ് അറിയിച്ചു. 

കോവിഡ് വാക്‌സിനേഷന്‍ വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് 6 മില്യണ്‍ പേര്‍ക്ക് ലഭിച്ചിട്ടുണ്ട്. 3 മില്യണ്‍ പേര്‍ രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുകയാണ്.

സംസ്ഥാനത്ത് പൊതുവെ കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നുണ്ടെങ്കിലും ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ വ്യാപനം വളരെ കൂടിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. മൊഡേണ, ഫൈസര്‍ വാക്‌സിനുകള്‍ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ക്ക് ഫലപ്രദമാണെന്നും അറിയിപ്പില്‍ പറയുന്നു. 

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍