വാഷിങ്ടണ്‍ ഡിസി: കഴിഞ്ഞ ആഴ്ചകളില്‍ അമേരിക്കയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതായി യു.എസ്. ഗവണ്‍മെന്റ്. ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ഡോ.ആന്റണി ഫൗസി മുന്നറിയിപ്പു നല്‍കി. ഈ തിങ്കളാഴ്ച മുതല്‍ താങ്ക്‌സ് ഗിവിങിനോടനുബന്ധിച്ചുള്ള ഒഴിവുകാലം കോവിഡ് കേസുകള്‍ അപകടകരമായ രീതിയില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഫൗസി പറഞ്ഞു.

കഴിഞ്ഞ ആഴ്ചയില്‍ അമേരിക്കയിലെ പ്രതിദിന കോവിഡ് കേസുകള്‍ 100000 ആയി വര്‍ധിച്ചിട്ടുണ്ട്. ഒഴിവുദിനങ്ങളില്‍ കൂടുതല്‍ ആളുകള്‍ യാത്രചെയ്യുകയയും ഇന്‍ഡോര്‍ ആന്റ് ഔഡോള്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നത് കോവിഡ് വ്യാപിക്കുവാന്‍ ഇടയാകും.

അമേരിക്കയില്‍ വാക്‌സിനേഷന് അര്‍ഹതയുള്ള 60 മില്യണ്‍ ആളുകള്‍ ഇതുവരെ വാക്‌സിനേറ്റ് ചെയ്തിട്ടില്ലെന്നതും ഗൗരവമായി കണക്കാക്കണമെന്നും ഫൗസി പറഞ്ഞു. വൈറസ് നമുക്ക് ചുറ്റും ഇപ്പോഴും കറങ്ങി കിടപ്പുണ്ട്. ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്നും നമുക്ക് ഒളിച്ചോടാന്‍ കഴിയുകയില്ല. ഇതിന് ഏക പരിഹാരമാര്‍ഗം വാക്‌സിനേറ്റ് ചെയ്യുക എന്നതു മാത്രമാണ്.

ലഭ്യമായ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ പതിനാലുദിവസത്തിനുള്ളില്‍ അമേരിക്കയില്‍ 29% കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. 2020 ല്‍ കോവിഡ് മൂലം മരിച്ചവരുടെ സംഖ്യയേക്കാള്‍ കൂടുതല്‍ 2021 ല്‍ ഇതുവരെ മരിച്ചിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍