ഡാലസ്: മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവകയുടെ യുവജന സഖ്യത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 22, 23, 24 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ പ്രമുഖ കണ്‍വെന്‍ഷന്‍ പ്രഭാഷകനും, വേദപണ്ഡിതനും, ചിന്തകനുമായ ഡോ.പി.പി തോമസ് മുഖ്യസന്ദേശം നല്‍കുന്നു. 
 
വെള്ളിയാഴ്ച വൈകിട്ട് 6:30 മുതല്‍ 9 മണി വരെയും ശനിയാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ 8:30 വരെയും നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ആയ സൂം, യൂട്യൂബ് എന്നിവയിലൂടെ നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ അബ്ബാ ന്യൂസ് ചാനലിലൂടെയും ദര്‍ശിക്കാവുന്നതാണ്.
 
സമാപന ദിവസമായ ഞായറാഴ്ച ആരാധന മധ്യേയുള്ള യോഗത്തില്‍ മുന്‍ മാര്‍ത്തോമ്മാ സഭാ സെക്രട്ടറിയും, വികാരി ജനറാളും, ഇടവക വികാരിയുടെ ചുമതല വഹിക്കുന്നതുമായ ഡോ.ചെറിയാന്‍ തോമസ് സമാപന സന്ദേശം നല്‍കും. 
 
ഇന്നു മുതല്‍ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ യോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. www.mtcfb.org/live എന്ന വെബ്‌സൈറ്റിലൂടെയും ഏവര്‍ക്കും കണ്‍വെന്‍ഷനില്‍ പങ്കെടുക്കാം. 
കൂടുതല്‍ വിവരങ്ങള്‍ക്ക്. 
 
സിബി മാത്യു - 214 971 3828 
ജോബി ജോണ്‍ - 214 235 3888 
റിജ ക്രിസ്റ്റി - 682 2018511 
 
വാര്‍ത്തയും ഫോട്ടോയും : ഷാജീ രാമപുരം