ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1, 2 തീയതികളില്‍ (വ്യാഴം,വെള്ളി,ശനി) നടത്തപ്പെടും.കോവിഡ്19 പശ്ചാത്തലത്തില്‍ യോഗങ്ങള്‍ ഇടവകയുടെ യൂട്യൂബ് ചാനലില്‍ കൂടി തത്സമയം ശ്രവിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. 

എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് കണ്‍വെന്‍ഷന്‍ ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷയോട് കൂടി യോഗങ്ങള്‍ ആരംഭിയ്ക്കും. 

അനുഗ്രഹീത കണ്‍വെന്‍ഷന്‍ പ്രസംഗകരായ റവ.ഡേവിഡ് ചെറിയാന്‍ (വികാരി, സെന്റ് ലൂക്ക് മാര്‍ത്തോമാ ഇടവക, ഫ്‌ളോറിഡ), റവ. ഷോജി വര്ഗീസ് (വികാരി, സെന്റ് തോമസ് മാര്‍ത്തോമാ ഇടവക, വാര്യാപുരം, പത്തനംതിട്ട) ഇവാഞ്ചലിസ്റ്റ് ചെറി ജോര്‍ജ് ചെറിയാന്‍ (മിഷന്‍സ് ഇന്ത്യ, തിരുവല്ല) എന്നിവര്‍ വ്യാഴം,വെള്ളി, ശനി ദിവസങ്ങളില്‍ ദൈവവചന പ്രഘോഷണം നടത്തും. 

പ്രസ്തുത കണ്‍വെന്‍ഷന്‍ യോഗങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം, ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു,

കൂടുതല്‍ വിവരങ്ങള്‍ക്ക്,

റോഷന്‍ വി. മാത്യൂസ് - 713 408 7394
ഏബ്രഹാം ഇടിക്കുള - 713 614 9381

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി