മസ്‌കീറ്റ് (ഡാലസ്): ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് മുപ്പത്തി മൂന്നാമതു വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലായ് 30 മുതല്‍ ഓഗസ്റ്റ് ഒന്ന് വരെ ബാര്‍ണ്‌നീസ് ബ്രിഡ്ജിലുള്ള സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ വെച്ചു നടക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് 6:30 നും, ഓഗസ്റ്റ് 1 ന് വൈകീട്ട് 4 നുമായിരിക്കും കണ്‍വെന്‍ഷന്‍ ആരംഭിക്കുകയെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.

മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരന്‍ ഡോ.ചെറിയാന്‍ തോമസാണ് വചന ശുശ്രുഷ നിര്‍വഹിക്കുന്നത്. യൂട്യൂബ് ചാനലിലും തത്സമയം കാണാവുന്നതാണ്. കണ്‍വെന്‍ഷനിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ.തോമസ് മാത്യു, സെക്രട്ടറി ഈശോ തോമസ് എന്നിവര്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍