ഷിക്കാഗോ: ന്യൂജേഴ്സിയില്‍ അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ സജില്‍ ജോര്‍ജിന്റെ വേര്‍പാടില്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ദുഃഖവും അനുശോചനവും അറിയിക്കുന്നതായി പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്  ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. 

ദൃശ്യമാധ്യമങ്ങള്‍ അമേരിക്കയില്‍ തുടങ്ങുമ്പോള്‍ ഏഷ്യാനെറ്റിന്റെ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ  വാര്‍ത്താധിഷ്ഠിത വാരാന്ത്യ പരിപാടി ആയിരുന്ന യുഎസ് വീക്കിലി റൗണ്ടപ് എന്ന പ്രോഗ്രാമിന്റെ ആശയം കൊണ്ടുവന്നത് കൂടാതെ നിരവധി വര്‍ഷങ്ങള്‍ അതിന്റെ അവതാരകനായിരുന്നു സജില്‍.  പിന്നീട് എം.സി.എന്‍. എന്ന ചാനലിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

വാര്‍ത്തയും ഫോട്ടോയും : സുനില്‍ ട്രൈസ്റ്റാര്‍