ഷിക്കാഗോ: ഫിലാഡല്‍ഫിയ പെന്തക്കോസ്തല്‍ ചര്‍ച്ചിന് സ്വന്തമായി വാങ്ങിയ ആരാധനാലയത്തിന്റെ പ്രതിഷ്ഠാ ശുശ്രൂഷകള്‍ നടന്നു. സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ ബിജു വില്‍സണ്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സഭയുടെ പ്രാരംഭ ശുശ്രൂഷകന്മാരില്‍ ഒരാളായിരുന്ന പാസ്റ്റര്‍ സാംകുട്ടി മത്തായി പ്രധാന ശുശ്രൂഷ നിര്‍വഹിച്ചു. 

പാസ്റ്റര്‍മാരായ സി.സി. കുര്യാക്കോസ്, ജിജു പി. ഉമ്മന്‍, ജോഷ്വാ ഐസക്ക്, രാജു മാത്യു, ജോര്‍ജ് വര്‍ഗീസ്, ബേബി കുമ്പനാട്ട്, തോമസ് കോശി, ഡോ.ടൈറ്റസ് ഈപ്പന്‍, ഡോ. പി.സി മാമ്മന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

സഭാ സെക്രട്ടറി ഡോ.ബിജു ചെറിയാന്‍ സ്വാഗതവും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ലിജോയുടെ നേതൃത്വത്തില്‍ സംഗീതാരാധനയും ഉണ്ടായിരുന്നു. ജോണ്‍ വര്‍ഗീസ് നന്ദിയും പാസ്റ്റര്‍ മോന്‍സി വര്‍ഗീസ് പ്രാര്‍ത്ഥനാശീര്‍വാദങ്ങളും നല്‍കി. 

ജോയിച്ചന്‍ പുതുക്കുളം