വാഷിങ്ടണ്‍ ഡിസി: ബൈഡന്‍-കമലഹാരിസ് ടീമിന്റെ ഡൊമസ്റ്റിക് പോളിസി ഉപദേശകരായി ഇന്ത്യന്‍ അമേരിക്കക്കാരായ ചിരാഗ് ബെയ്ന്‍, പ്രൊണിറ്റ് ഗുപ്ത എന്നിവരെ ബൈഡന്‍ നിയമിച്ചു. ഇത് സംബന്ധിച്ച് മാര്‍ച്ച് 5 നാണ് വൈറ്റ് ഹൗസ് സ്ഥിരീകരണം നല്‍കിയത്.

ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ അമേരിക്ക കൈയടക്കുന്നു എന്ന് ബൈഡന്‍ താമസ രൂപേണയാണെങ്കിലും പ്രസ്താവിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ രണ്ടുപേരെ നിയമിച്ചത് ഏറെ ചര്‍ച്ചാവിഷയമായി. ബൈഡന്‍ വൈസ് പ്രസിഡന്റായിരിക്കുമ്പോള്‍ ഒബാമ ഭരണത്തില്‍ ഇരുവരും സുപ്രധാന പങ്കുവഹിച്ചിരുന്നു. 

ചിരാഗ് ക്രിമിനല്‍ ജസ്റ്റിസിന്റെയും ഗുപ്ത ലേബര്‍ ആന്റ് വര്‍ക്കേഴ്‌സിന്റെയും ചുമതലയിലാണ് നിയമിച്ചിരിക്കുന്നത്. ഇരുവര്‍ക്കും സെനറ്റിന്റെ അംഗീകാരം ആവശ്യമില്ല. ബൈഡന്റെ സ്റ്റാഫായിട്ടാണ് ഇവരെ നിയമിച്ചിരിക്കുന്നത്.

സിവില്‍ റൈറ്റ്‌സ് ക്രൈംസ് പ്രോസിക്യൂട്ടറായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് സിവില്‍ റൈറ്റ്‌സ് ഡിവിഷണില്‍ ചിരാഗ് പ്രവര്‍ത്തിച്ചിരുന്നു. ഗുപാതാ ബൈഡന്‍ ഭരണത്തില്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വുമന്‍സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു.

2000 ത്തിലാണ് ചിരാഗ് അമേരിക്കന്‍ പൗരത്വം നേടിയത്. ക്രേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി യെയ്ല്‍ കോളേജില്‍ നിന്നും ബിരുദവും ഹാര്‍ഡ് വാര്‍ഡിലെ സ്‌കൂളില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി.

ഗുപ്ത ക്ലാര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തബിരുദവും നേടിയിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍