ഷിക്കാഗോ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ അന്‍പതാം വാര്‍ഷിക ആഘോഷ വേളയില്‍ ചാലക്കുടി മേലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് വിജയ് ആന്റണി തെക്കന്‍ നിര്‍മിച്ച ഉമ്മന്‍ ചാണ്ടിയുടെ ശില്‍പം അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ വീട്ടില്‍ വച്ചു ഒക്ടോബര്‍ 18 ഞായറാഴ്ച പോള്‍ പറമ്പി (ചിക്കാഗോ ഓവര്‍സീസ് കോണ്‍ഗ്രസ് സ്ഥാപക പ്രസിഡന്റ്) കൈമാറി. 

.ചാലക്കുടി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജു കൊച്ചെക്കടാന്‍, അബ്രഹാം ചാക്കോ, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സജീര്‍ ബാബു, സച്ചിന്‍രാജ് കൊരട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ശില്പം നിര്‍മ്മിച്ച വിജയ് തെക്കന്‍, നേത്വത്വം നല്‍കിയ പോള്‍ പറമ്പി എന്നിവരെ ഉമ്മന്‍ചാണ്ടി അഭിനന്ദിച്ചു. പോള്‍ പറമ്പി കേരളത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍