മാസ്ച്യുസെറ്റ്‌സ്: സംസ്ഥാനത്ത് ഇപ്പോള്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 74 ശതമാനവും പൂര്‍ണമായും വാക്‌സിനേറ്റ് ചെയ്തവരാണെന്ന് സിഡിസി ജൂലായ് 30 പ്രസിദ്ധീകരിച്ച കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

രണ്ടുഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ നാസാദ്വാരത്തിലാണ് കൂടുതല്‍ വൈറസുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഈ വൈറസുകളാണ് വാക്‌സിനേറ്റ് ചെയ്യാത്ത രോഗികളില്‍ രോഗം വ്യാപരിക്കുന്നതിന് കാരണമാകുന്നതെന്ന് യു.എസ്.ഏജന്‍സി മോര്‍ബിസിറ്റി ആന്റ് മോര്‍ട്ടാലിറ്റി വീക്കിലി പ്രസിദ്ധീകരണത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

സിഡിസിയുടെ പുതിയ മാസ്‌ക് മാന്‍ഡേറ്റിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് പുതിയ കണ്ടെത്തലുകളാണ്. ചൊവ്വാഴ്ചയാണ് പൂര്‍ണമായും വാക്‌സിനേറ്റ് ചെയ്തവര്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം സിഡിസി മുന്നോട്ടുവെച്ചത്.

ബാണ്‍സ്‌റ്റേബിള്‍ കൗണ്ടിയില്‍ ജൂലായ് മാസം ധാരാളം ആളുകള്‍ ഒത്തുചേര്‍ന്ന് പരിപാടിയില്‍ പങ്കെടുത്ത 469 പേരില്‍ നടത്തിയ പരിശോധനയിലാണ് 74 ശതമാനം പേര്‍ക്കും (വാക്‌സിനേറ്റ് ചെയ്തവര്‍) വീണ്ടും കോവിഡ് സ്ഥിരീകരിച്ചതെന്നും വെള്ളിയാഴ്ച പരസ്യപ്പെടുത്തിയ ഡാറ്റയില്‍ കാണുന്നു.

പുതിയ പഠനമനുസരിച്ച് കോവിഡ് വാക്‌സിനുകള്‍ ഫലപ്രദമായി എന്ന നിഗമനത്തിലെത്താന്‍ കഴിയുകയില്ലെന്ന് സിഡിസി വ്യക്തമാക്കി. അമേരിക്കയില്‍ ഇപ്പോള്‍ സംഭവിക്കുന്ന കോവിഡ് മരണങ്ങളില്‍ 99.5 ശതമാനവും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ 97 ശതമാനവും വാക്‌സിനേറ്റ് ചെയ്യാത്തവരാണെന്നും സിഡിസി മുന്നറിയിപ്പുണ്ട്. വാക്‌സിനേഷന്‍ മാത്രമാണ് ഇതിനു താത്കാലിക പരിഹാരമാറ്റമെന്നും അവള്‍ വെളിപ്പെടുത്തി.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍