കാനഡയിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ ആഭിമുഖ്യത്തില്‍ ഈ രാജ്യത്തിനുവേണ്ടിയും, സഭകളുടെ ആത്മീയ മുന്നേറ്റത്തിനും, അനുഗ്രഹത്തിനുമായി നവംബര്‍ 7 ന്  (7PM EST, 5PM AB, 4PM BC) നടത്തപ്പെടുന്ന ആത്മീയ  പ്രാര്‍ത്ഥനാസമ്മളനത്തിന്റെ  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കോവിഡ് 19 എന്ന മഹാമാരിയുടെ നടുവില്‍ കൂടി ലോകം കടന്നു പോയ്കൊണ്ടിരിക്കുമ്പോള്‍ കാനഡയ്ക്ക്  വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മലയാളി പെന്തക്കോസ്ത് സഭകള്‍ 7 പ്രോവിന്‍സുകളില്‍ നിന്നും വീണ്ടും സൂമില്‍ ഒത്തുകൂടുന്നു. ഈ മീറ്റിംഗിന്റെ അനുഗ്രഹത്തിനായി വിവിധ സഭകളില്‍  തുടര്‍ച്ചയായി പ്രാര്‍ത്ഥനകള്‍  നടന്നു വരുന്നു. നവംബര്‍ മാസം 7 തീയതി നടക്കുന്ന മീറ്റിംഗ് കാനഡയിലെ മലയാളി പെന്തക്കോസ്ത് സഭകള്‍ക്കു പുത്തന്‍ ഉണര്‍വിനും, പ്രവര്‍ത്തങ്ങള്‍ക്കും പ്രചോദനമാകും.

ഈ മീറ്റിംഗിനും പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം  കൊടുക്കുന്നത് കാനഡ മലയാളി പാസ്റ്റോഴ്സ് ഫെല്ലോഷിപ്പ് ആണ്. പാസ്റ്റര്‍മാരായ ഫിന്നി സാമുവല്‍ (ലണ്ടന്‍ ഒണ്ടാറിയോ), വില്‍സണ്‍ കടവില്‍ (എഡ്മണ്ടന്‍),  ജോണ്‍ തോമസ് (ടോറോണ്ടോ), മാത്യു കോശി (വാന്‍കൂവര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

ഈ മീറ്റിങ്ങിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് ആയി പാസ്റ്റര്‍മാരായ ബാബു ജോര്‍ജ് (കിച്ച്നര്‍), സോണി മാമന്‍ (കാല്‍ഗറി), വി.ടി റെജിമോന്‍ (വാന്‍കൂവര്‍) എന്നിവര്‍ വിവിധ കമ്മറ്റികള്‍ക്ക് നേതൃത്വം കൊടുത്തുവരുന്നു.  ഈ പ്രാര്‍ത്ഥന സംഗമത്തിന് കാനഡയിലെ എല്ലാ മലയാളി പെന്തക്കോസ്ത് ദൈവദാസന്മാരെയും വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

ജോയിച്ചന്‍ പുതുക്കുളം