അറ്റ്‌ലാന്റാ: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ആയ ബിഷപ്പ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസിന്റെ മേല്‍പട്ടത്വ ശ്രുശ്രുഷയുടെ രജത ജൂബിലിയുടെ സമര്‍പ്പണമായി ഭദ്രാസനം ആന്‍ എക്യൂമെനിക്കല്‍ ജേര്‍ണി ടുവെഡ്‌സ് ട്രാന്‍സ്‌ഫോര്‍മേഷന്‍ (An Ecumenical Journey Towards Transformation) എന്ന പുസ്തകം പ്രകാശനം ചെയ്തു.

അറ്റ്ലാന്റയില്‍ കാര്‍മേല്‍ മാര്‍ത്തോമ്മ സെന്ററിന്റെ കൂദാശയോട് അനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങില്‍ മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായാണ് പുസ്തകം പ്രകാശനം ചെയ്തത്. 

ഭദ്രാസന സെക്രട്ടറിയും, ബിഷപ് സെക്രട്ടറിയും, ചിന്തകനും, വാഗ്മിയും ആയ റവ.മനോജ് ഇടിക്കുള, യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ പ്രൊഫസറും, റീനല്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്റഷന്‍ ഇമ്മ്യൂണോളജി റീസേര്‍ച്ച് സെന്ററിന്റെ ഡയറക്ടറും, അനേക മെഡിക്കല്‍ സയന്റിഫിക് ജേര്‍ണലുകളുടെ രചയിതാവും ആയ ഡോ.സാക് വര്‍ഗീസ്, ടെക്സാസിലെ പ്രമുഖ അറ്റേര്‍ണിയായ ലാല്‍ വര്‍ഗീസ് എന്നിവരാണ് പുസ്തകത്തിന്റെ എഡിറ്റേര്‍സ് ആയി പ്രവര്‍ത്തിച്ചത്.

വാര്‍ത്ത അയച്ചത് : ഷാജി രാമപുരം