ഡാലസ്: കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ അപ്രതീക്ഷിതമായി ഡാലസ് ബ്യൂട്ടി ക്യൂന്‍ ലഷന്‍ മെസ്സിയുടെ (38) മൃതദേഹം ലെഗൊ ഡി ക്ലെയ്ര് തടാകത്തില്‍ നിന്നും വ്യാഴാഴ്ച കണ്ടെടുത്തു.

ഇര്‍വിംഗിലെ വീട്ടില്‍ നിന്നും ഏപ്രില്‍ 27ന് രാവിലെ നടക്കാന്‍ ഇറങ്ങിയതായിരുന്നു മെസ്സി. തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വ്യാഴാഴ്്ചയോടെ ഇവരുടേതാണെന്ന് സംശയിക്കുന്ന മൃതദേഹം ലേക്കില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. വ്യാഴാഴ്ച കോര്‍സിക്കാനയില്‍ മിസ് ടെക്സസ് അമേരിക്കന്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു. മൃതദേഹം മെസ്സിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴുള്ള വസ്ത്രങ്ങള്‍ തന്നെയാണെന്ന് ഇവര്‍ ധരിച്ചതെന്ന്  തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് ആണ്‍കുട്ടികളുടെ മാതാവാണ് മെസ്സി. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഡാലസിലെ റിസര്‍ച്ച് പ്രോഗ്രാം മാനേജരായിരുന്നു. 

കഴിഞ്ഞവര്‍ഷം മിസ്സ് ടെക്സസ് അമേരിക്ക മത്സരത്തില്‍ പങ്കെടുത്തിരുന്നു. നീന്താനറിയാത്ത മകള്‍ വെള്ളത്തിലേക്കിറങ്ങുന്നതിന് യാതൊരു സാധ്യതയുമില്ലെന്നു അമ്മ പറയുന്നു. മരണകാരണം എന്താണെന്ന് അന്വേഷിച്ചുവരികയാണ്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍