ഫ്‌ളോറിഡ: ഫ്‌ളോറിഡ സര്‍ഫീസൈഡില്‍ ബഹുനിലകെട്ടിടം തകര്‍ന്ന് വീണുമരിച്ച വിശാല്‍ പട്ടേല്‍, ഭാര്യ ഭാവനപട്ടേല്‍, ഒരുവയസുള്ള മകള്‍ എന്നിവരുടെ സംസ്‌കാരം നടന്നു. ചിതാഭസ്മം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിമഞ്ജനം ചെയ്യുമെന്ന് സുഹൃത്ത് ത്രിഷ ദേവി അറിയിച്ചു. അപകടത്തില്‍ മരിക്കുമ്പോള്‍ ഭാവന നാലുമാസം ഗര്‍ഭിണിയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. സംസ്‌കാരചടങ്ങുകളില്‍ നിരവധിപേര്‍ പങ്കെടുത്തു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍