കൊപ്പെല്‍ (ഡാലസ്): കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്സ് 6 ലേക്ക്  മലയാളി ഐ.ടി വിദഗ്ധന്‍ ബിജു മാത്യു  വീണ്ടും മത്സരിക്കുന്നു. മുഖ്യധാരാ അമേരിക്കരടക്കമുളള കൊപ്പേല്‍ സമൂഹത്തിന്റെ ഭൂരിഭാഗം പിന്തുണ ഇതിനകം ഉറപ്പാക്കിക്കൊണ്ടാണ് ബിജു മാത്യു വീണ്ടും ജനവിധി തേടുന്നത്. മെയ് ഒന്നി നാണ് ഇലക്ഷനെങ്കിലും ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 19  മുതല്‍ 27 വരെയാണ്.

2018 ജൂണില്‍  നടന്ന റണ്ണോഫില്‍ എതിര്‍ സ്ഥാനാര്‍ത്ഥി ജോണ്‍ ജൂണിനെ  പരാജയപ്പെടുത്തിയാണ് ആദ്യമായി കോപ്പല്‍ സിറ്റി കൗണ്‍സിലേക്ക്  ബിജു തിരഞ്ഞെടുക്കപ്പെട്ടത്്. കോപ്പല്‍ സിറ്റി കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട  ആദ്യ മലയാളിയായിരുന്നു  ബിജു മാത്യു.

മലയാളി സമൂഹത്തിന്റെ ശക്തമായ സാന്നിധ്യമുളള കൊപ്പേലിലെ എല്ലാ മലയാളികളും വോട്ടവകാശം വിനിയോഗിച്ച് തന്നെ വിജയിപ്പിക്കാന്‍ ശ്രമിക്കണമെന്ന് ബിജു മാത്യു അഭ്യര്‍ത്ഥിക്കുന്നു. 

ഭാര്യ ഷിജി ഫിസിഷ്യന്‍ അസിസ്റ്റന്റാണ്. മൂന്ന് ആണ്‍മക്കളും ഉണ്ട്. ബിജുവിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിനും, പ്രത്യേകം മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്. മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് (ഫാര്‍മേഴ്സി ബ്രാഞ്ച്) അംഗം കൂടിയാണ് ബിജു.

വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്‍