വാഷിങ്ടണ്‍ ഡിസി: ഫെഡറേഷന്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്‍ സ്ഥിരം അധ്യക്ഷയായി ജെസ്സീക്ക റോസന്‍ വോര്‍ഡീലിനെ (50) പ്രസിഡന്റ് ബൈഡന്‍ ഒക്ടോബര്‍ 26 ന് നാമനിര്‍ദേശം ചെയ്തു.

സെനറ്റിന്റെ അംഗീകാരം ലഭിച്ച ഈ സ്ഥാനത്തേക്ക് അമേരിക്കയില്‍ ആദ്യമായി നിയമിക്കപ്പെടുന്ന വനിതയായിരിക്കും ഇവര്‍.

വര്‍ഷാരംഭം മുതല്‍ എഫ്‌സിസിയുടെ താത്കാലിക അധ്യക്ഷയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇവര്‍. എഫ്.സിസിയില്‍ കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന ജെസ്സീക്ക പകുതി വര്‍ഷവും കമ്മീഷണറായിരുന്നു.

ഈ നിയമനത്തോടൊപ്പം എഫ്‌സിസിയുടെ അഞ്ചംഗ കമ്മീഷണര്‍ തസ്തികയില്‍ ഒഴിവുവന്ന സ്ഥാനത്തേക്ക് എല്‍ജിബിടിക്യു ജിജി സോണിനെ കൂടി നിയമിച്ചിട്ടുണ്ട്.

ജെസ്സീക്കയുടെ നിയമനം സെനറ്റ് അംഗീകരിക്കുകയാണെങ്കില്‍ അഞ്ചംഗ എഫ്‌സിസിയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കും. ജിയോഫ്രി സ്റ്റാര്‍ക്കാസാണ് മറ്റൊരു ഡെമോക്രാറ്റ്. അജിച് പൈ രാജിവെച്ച ഒഴിവിലാണ് ജിയോഫ്രിയെ നിയമിച്ചത്. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തില്‍ മാറ്റം വരുത്തിയ പല നിയമങ്ങളും പുനഃസ്ഥാപിക്കുവാന്‍ കമ്മീഷനിലെ ഭൂരിപക്ഷം ഡെമോക്രാറ്റിക് പാര്‍ട്ടി തുണയാകും.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍