വാഷിങ്ടണ്‍ ഡിസി: ഐക്യരാഷ്ട്ര സഭയിലേക്കുള്ള യു.എസ്. ലീഡര്‍ഷിപ്പ് ടീമിന്റെ സീനിയര്‍ പോളിസി അഡൈ്വസറായി ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി സോഹിനി ചാറ്റര്‍ജിയെ പ്രസിഡന്റ് ബൈഡന്‍ നിയമിച്ചു. ജനുവരി 26 നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നത്. മറ്റൊരു ഇന്ത്യന്‍ അമേരിക്കന്‍ അദിതി ഗൊറൂറിനെ ലീഡര്‍ഷിപ്പ് ടീമംഗമായും നിയമിച്ചിട്ടുണ്ട്.
പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഭരണത്തില്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റ് വിഷയങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ടീമിന്റെ സീനിയര്‍ പോളിസി അഡൈ്വസറായും സോഹിനി പ്രവര്‍ത്തിച്ചിരുന്നു.
കൊളംബിയ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫാക്കല്‍റ്റിയിലും സോഹിനി പ്രവര്‍ത്തിച്ചിരുന്നു. സ്റ്റെപ്‌റ്റൊ ആന്റ് ജോണ്‍സന്‍ ഇന്റര്‍നാഷണല്‍ ലീഗല്‍ ഫോമിലെ അറ്റോര്‍ണിയായിരുന്നു.
ഗൊറൂര്‍ യു.എല്‍ പീസ് കീപ്പിംഗില്‍ പോളിസി അഡൈ്വസറാണ്. ലഗോസില്‍ ജനിച്ച ഇവര്‍ ഇന്ത്യ, ഒമാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ താമസിച്ചിരുന്നു.
ഇരുവരുടെയും നിയമനത്തോടെ ഇരുപതോളം ഉയര്‍ന്ന സ്ഥാനങ്ങളില്‍ ബൈഡന്‍ ഭരണത്തില്‍ ഇന്ത്യന്‍ വംശജര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്.
ട്രംപ് ഭരണത്തില്‍ ക്യാബിനറ്റ് റാങ്കില്‍ നിക്കിഹേലി മാത്രമാണ് ഉണ്ടായിരുന്നത്.
ബൈഡന്‍ ഭരണത്തില്‍ നീരാ ടണ്ടന് ക്യാബിനറ്റ് റാങ്കും വിവേക് മൂര്‍ത്തി സര്‍ജന്‍ ജനറല്‍, വനിതാ ഗുപ്തക്ക് അസോസിയേറ്റ് അറ്റോര്‍ണി ജനറല്‍ പദവിയും ലഭിച്ചിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍