ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) ന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ (ഓപ്പണ്‍) ആവേശകരമായ ഫൈനലില്‍ പെര്‍ഫെക്റ്റ് ഓക്കേ ടീം ചാമ്പ്യന്മാരായി മെഗാ സ്പോണ്‍സര്‍ അലക്സ് പാപ്പച്ചന്‍ (എംഐഎച്ച് റിയല്‍റ്റി) സംഭാവന ചെയ്ത ടി.എം.ഫിലിപ്‌സ് മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫി സ്വന്തമാക്കി.

ജൂലായ് 31, ഓഗസ്റ്റ് 1 തീയതികളില്‍ (ശനി, ഞായര്‍) ഹൂസ്റ്റണ്‍ ബാഡ്മിന്റണ്‍ സെന്ററില്‍ വച്ചായിരുന്നു ടൂര്‍ണമെന്റ്. 

ആദിയോടന്തം ആവേശം നിറഞ്ഞു നിന്ന ഫൈനല്‍ മത്സരത്തില്‍ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ നേടിയാണ് ഹൂസ്റ്റണിലെ ബാഡ്മിന്റണ്‍ രംഗത്തെ താരജോഡികളായ ജോര്‍ജും ജോജിയും ചേര്‍ന്ന് പെര്‍ഫെക്റ്റ് ഓക്കേ ടീമിനെ വിജയത്തിലേക്കെത്തിച്ചത്. 

ഹൂസ്റ്റണിലെ മികച്ച കളിക്കാരടങ്ങിയ 16 ടീമുകള്‍ ഓപ്പണ്‍ ടൂണമെന്റിലും 8 ടീമുകള്‍ സീനിയേഴ്‌സ് ടൂര്‍ണമെന്റിലും പങ്കെടുത്തു.

ഓപ്പണ്‍ ടൂര്‍ണമെന്റ് ബെസ്റ്റ് പ്ലെയര്‍ ആയി ജോജിയും സീനിയര്‍സ് ടൂര്‍ണമെന്റ് ബെസ്റ്റ് പ്ലയെര്‍ ആയി ജോര്‍ജും തിരഞ്ഞെടുക്കപ്പെട്ടു. പീപ്പിള്‍സ് ചോയ്‌സ് ട്രോഫി വിനു കരസ്ഥമാക്കി. ബാലുവും മകള്‍ വിമലയും ചേര്ന്നുള്ള ടീം ഓപ്പണ്‍ ടൂര്‍ണമെന്റിനെ ശ്രദ്ധേയമാക്കി. വിജയികള്‍ക്ക് വ്യക്തിഗത ട്രോഫികളും ക്യാഷ് അവാര്‍ഡുകളും നല്‍കി. 

ഓഷ്യനസ് ലിമോസിന്‍ ആന്റ് റെന്റല്‍സ്, ചെട്ടിനാട് ഇന്ത്യന്‍ റെസ്റ്റോറന്റ്, ചാണ്ടപിള്ള മാത്യു ഇന്‍ഷുറന്‍സ്, മല്ലു കഫേ റേഡിയോ, ആഷാ റേഡിയോ, അപ്ന ബസാര്‍, ഷാജു തോമസ്സ്, ഷാജി പാപ്പന്‍, മാത്യൂ കൂട്ടാലില്‍, വിനോദ് വാസുദേവന്‍, മാത്യൂസ് മുണ്ടക്കല്‍, രാജേഷ് വര്‍ഗീസ്, മൈസൂര്‍ തമ്പി തുടങ്ങിയവരായിരുന്നു മറ്റു സ്പോണ്‍സര്‍മാര്‍.

സ്പോര്‍ട്‌സ് കണ്‍വീനര്‍ റജി കോട്ടയത്തോടോപ്പം മാഗ് ഭാരവാഹികളായ പ്രസിഡന്റ് വിനോദ് വാസുദേവന്‍, സെക്രട്ടറി ജോജി ജോസഫ്, ട്രഷറര്‍ മാത്യു കൂട്ടാലില്‍, രാജേഷ് വര്‍ഗീസ്, റെനി കവലയില്‍, ഷിബി റോയ്, റോയ് മാത്യു, രമേഷ് അത്തിയോടി, ഡോ.ബിജു പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഞായറാഴ്ച വൈകീട്ട് നടന്ന സമാപന സമ്മേളനത്തില്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ഫാ.ജെക്കു സക്കറിയ മുഖ്യാതിഥിയായിരുന്നു.

അനിത് ഫിലിപ്പ്, ബിജു ചാലയ്ക്കല്‍, അനില്‍ ജനാര്‍ദ്ദനന്‍, ജോസ് ചെട്ടിപറമ്പില്‍, ഷാജി പാപ്പന്‍, രെഞ്ചു രാജ്, അനില്‍ വര്‍ഗീസ് തുടങ്ങിയവര്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ടിനു നേതൃത്വം നല്‍കി.

ഹൂസ്റ്റണിലെ ഏറ്റവും മികച്ച മലയാളി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ടീമംഗങ്ങള്‍, സ്‌പോണ്‍സര്‍മാര്‍, കാണികളായി വന്ന് പ്രോത്സാഹിപ്പിച്ച മലയാളി സുഹൃത്തുക്കള്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ടീം ലീഡര്‍ അനിത് ഫിലിപ്പ്, ടെക്‌നിക്കല്‍ ടീമംഗങ്ങള്‍, മാഗ് ഭാരവാഹികള്‍ തുടങ്ങി എല്ലാവര്‍ക്കും കണ്‍വീനര്‍ റജി കോട്ടയം നന്ദി അറിയിച്ചു. 

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി