മിഷിഗണ്‍: കാന്‍സര്‍ രോഗമാണെന്ന് അറിഞ്ഞതോടെ ഡോക്ടര്‍മാര്‍ വിലക്കിയിട്ടും അവരുടെ ഉപദേശം വകവെക്കാതെ കാരി ഡെക് ലിന്‍ കുഞ്ഞിന് ജന്മം നല്‍കി. പക്ഷേ ആ കുഞ്ഞിനെ ഒരുനോക്ക് കാണാനാകാതെ കാരി ഡെക് ലിന്‍  (39) പ്രസവം കഴിഞ്ഞ് മൂന്നാം നാള്‍ മരിച്ച വാര്‍ത്ത ഏവരേയും കണ്ണീരിലാഴ്ത്തി. സെപ്റ്റംബര്‍ 6 ന് സിസേറിയനിലൂടെയാണ് 24 ആഴ്ചയും അഞ്ചുദിവസവും പ്രായമായ കുഞ്ഞിനെ പുറത്തെടുത്തത്.

ജനിക്കുമ്പോള്‍ കുഞ്ഞിന് തൂക്കം ഒരു പൗണ്ടും നാല് ഔണ്‍സുമായിരുന്നു (567 ഗ്രാം). ഭാരക്കുറവും പൂര്‍ണവളര്‍ച്ചെത്താതെ ജനിച്ചതിനാല്‍ ഇന്‍കുബേറ്റര്‍ സൗകര്യത്തോടെ വിദഗ്ധചികിത്സ നല്‍കിവരുന്നതിനിടെ വൈകാതെ കുഞ്ഞും മരിച്ചു.

ഗര്‍ഭിണിയായ ഡെക്‌ലിന്‍ മസ്തിഷ്‌ക അര്‍ബുദം തിരിച്ചറിഞ്ഞിട്ടും ഡോക്ടറുടെ നിര്‍ദേശം വകവെക്കാതെ ഗര്‍ഭഛിദ്രം നടത്താതെ ചികിത്സ നിഷേധിച്ച് കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഈ കുഞ്ഞിനെക്കൂടാതെ കാരി-നിക്ക് ദമ്പതികള്‍ക്ക് അഞ്ചുകുട്ടികള്‍ കൂടി ഉണ്ട്. 

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍