ന്യൂയോര്‍ക്ക്: അയോധ്യയില്‍ രാമക്ഷേത്ര ശിലാസ്ഥാപനം നടത്തിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഓഗസ്റ്റ് 5 ന് ടൈം സ്‌ക്വയര്‍ ട്രാഫിക്ക് ഐലന്റിനു ചുറ്റും ആയിരത്തിലധികം ഇന്ത്യന്‍ അമേരിക്കന്‍ ഹൈന്ദവര്‍ ഒത്തുചേര്‍ന്നപ്പോള്‍ പാക്കിസ്താന്‍, കാലിസ്ഥാന്‍ ഗ്രൂപ്പിലുള്ളവര്‍ ട്രാഫിക് ഐലന്റിന് ചുറ്റും കൂടി നിന്ന് പ്രതിഷേധിക്കുകയും ചെയ്തു. രണ്ടു എതിര്‍ ചേരികളായി കൂടി നിന്നവര്‍ അയോധ്യക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ചും. പ്രതികൂലിച്ചും മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തത് സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതിനുമുമ്പ് ന്യൂയോര്‍ക്ക് പോലീസ് ഇടപെട്ടു.
രാം ജന്മഭൂമി സിലിന്യാസ് സെലിബ്രേഷന്‍ യു.എസ്.എ. കമ്മിറ്റിയാണ് ആഹ്ലാദപ്രകടനത്തിന് നേതൃത്വം നല്‍കിയത്. അയോധ്യ ക്ഷേത്രത്തെക്കുറിച്ചും രാമഭഗവാനെക്കുറിച്ചും പ്രദര്‍ശിപ്പിച്ച വീഡിയോ ഇസ്ലാമിക് ഗ്രൂപ്പിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് ഓഫ് ചെയ്തു.
ചരിത്രമുഹൂര്‍ത്തം ആഘോഷിക്കുന്നതിനാലാണ് ഇവിടെ ഒരുമിച്ചതെന്ന് കമ്മിറ്റി ചെയര്‍മാന്‍ ജഗദീഷ് സുഹാനി പറഞ്ഞു. ഇതേ സമയം ഇസ്ലാമിക് കമ്മിറ്റി ബാബറിനെ ആദരിക്കുന്ന മോസ്‌കിന്റെ വീഡിയോയും പ്രദര്‍ശിപ്പിച്ചിരുന്നു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍