ഫ്‌ളോറിഡ: ബിസിനസ് സ്ഥാപനങ്ങളോ സ്‌കൂള്‍ അധികൃതരോ ഗവണ്‍മെന്റ് ഏജന്‍സികളോ ആരെങ്കിലും കോവിഡ് വാക്‌സിനേഷന്റെ പ്രൂഫ് ചോദിച്ചാല്‍ അവരില്‍ നിന്നും 5000 ഡോളര്‍ പിഴയീടാക്കുന്നതിനുള്ള നിയമം സെപ്റ്റംബര്‍ 16 മുതല്‍ ഫ്‌ളോറിഡ സംസ്ഥാനത്ത് നിലവില്‍ വരും.

ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ട് ബാന്‍ ചെയ്യുന്ന ബില്‍ നേരത്തെ ഒപ്പുവെച്ചിരുന്നു. സെപ്റ്റംബര്‍ 16 മുതലാണ് പ്രൂഫ് ചോദിക്കുന്നവരില്‍ നിന്നും പോലും പിഴ ഈടാക്കുന്ന നിയമം നടപ്പാക്കുന്നത്.

വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ അതു നടപ്പാക്കുക തന്നെ ചെയ്യും. ഗവര്‍ണറുടെ സ്‌പോക്ക്മാന്‍ ടോരണ്‍ ഫെന്‍സ്‌കി ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ഫ്‌ളോറിഡയിലെ ജനങ്ങള്‍ക്ക് അവരെ സ്വയം സംരക്ഷിക്കുന്നതിനും അവര്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും അറിയാം. മറ്റുള്ളവര്‍ അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുത് ഗവര്‍ണര്‍ പറഞ്ഞു.

ഫ്‌ളോറിഡയില്‍ കോവിഡ്ി19 കുതിച്ചുയരുകയാണ്. മാത്രമല്ല രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനവും വര്‍ധിച്ച നിലയിലായിരുന്നു. ജൂണ്‍ മാസം 1800 രോഗികളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 15000 രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളതെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് കണക്കാക്കിയിട്ടുണ്ട്. 

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍