യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആക്ടിംഗ് സ്റ്റേറ്റ് സെക്രട്ടറിയും ആക്ടിംഗ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറിയുമായി അടുത്തിടെ സേവനമനുഷ്ഠിച്ച ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ അംബാസഡര്‍ ഡാനിയല്‍ സ്മിത്ത് ഇന്ത്യയിലെ ഇടക്കാല അമേരിക്കന്‍ ഷാര്‍ജെ ഡി'അഫയറായി പ്രവര്‍ത്തിക്കാനായി ന്യൂഡല്‍ഹിയിലേക്ക് പോകുന്നു. അമേരിക്കയുടെ ഫോറിന്‍ സര്‍വീസ് റാങ്കില്‍ ഏറ്റവും ഉയര്‍ന്ന പദവിയായ ''കരിയര്‍  അംബാസഡര്‍'' റാങ്ക് വഹിക്കുന്നയാളാണ് അംബാസഡര്‍ സ്മിത്ത്.

ഇന്ത്യന്‍ സര്‍ക്കാരുമായും ഇന്ത്യന്‍ ജനങ്ങളുമായുള്ള പങ്കാളിത്തത്തോട്  അമേരിക്കയ്ക്കുള്ള ശക്തമായ പ്രതിബദ്ധതക്ക് അടിവരയിടുന്നതാണ് അംബാസഡര്‍ സ്മിത്തിന്റെ നിയമനം. ആഗോള മഹാമാരിയെ  മറികടക്കുന്നതുള്‍പ്പെടെ നമ്മുടെ രാജ്യങ്ങള്‍ പങ്കിടുന്ന മുന്‍ഗണനാവിഷയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത് ഉറപ്പാക്കാന്‍ അദ്ദേഹം ഇന്ത്യയുമായുള്ള അടുത്ത സഹകരണത്തിന് നേതൃത്വം നല്‍കും. 

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്ത്യയോട് ഐക്യദാര്‍ഢ്യത്തില്‍ നിലകൊള്ളുന്നു; അംബാസഡര്‍ സ്മിത്ത് ഇന്ത്യയുമായി ഒന്നിച്ച് പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ പ്രതിജ്ഞാബദ്ധനാണ്.

വാര്‍ത്തയും ഫോട്ടോയും : നെല്‍സണ്‍ കെ പോള്‍