ഒരു നൂറ്റാണ്ടിലേറെ ഇഹലോകത്തില്‍ നന്മയുടെ പരിമളം പരത്തിയ കര്‍മ്മയോഗിയായിരുന്നു  കാലം ചെയ്ത മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തയെന്ന് ഡോ.മാമ്മന്‍ സി. ജേക്കബ് അനുസമരിച്ചു. വലിയ തിരുമേനിയുടെ വേര്‍പാട് മാര്‍ത്തോമ്മാ സഭയ്ക്കു മാത്രമല്ല ഭാരത സഭയ്ക്കും ഒരു തീരാ നഷ്ടമാണ്. സഭയ്ക്കും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെട്ട പകരം വയ്ക്കാനില്ലാത്ത ആദര്‍ശ ധീരനായ അപൂര്‍വം ചില വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വലിയ തിരുമേനി. 

ഏതു വിഷമം പിടിച്ച പ്രശ്‌നങ്ങളെയും നര്‍മ്മത്തില്‍ ചാലിച്ച് പ്രതിവിധി കണ്ടെത്തുന്ന അദ്ദേഹം മാര്‍ത്തോമ്മാ സഭയുടെ വളര്‍ച്ചയില്‍ ഏറ്റവും മുന്നില്‍ നിന്ന കര്‍മ്മയോഗിയായിരുന്നു. അദ്ദേഹവുമായി അടുത്തിടപെടാന്‍ സാധിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട  നിമിഷങ്ങളിലൊന്നായി കാണുന്നുവെന്ന് ഡോ.മാമ്മന്‍ സി. ജേക്കബ് അനുസ്മരിക്കുന്നു.

ഡോ.ഫിലിപ്പോസ് ക്രിസോസ്റ്റം മാര്‍ത്തോമ്മ  വലിയ മെത്രാപ്പോലീത്തയുടെ സ്വപ്നപദ്ധതിയായിരുന്ന മെന്റ്റലി ചലഞ്ച്ഡ് കുട്ടികളാക്കായുള്ള വികാസ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി പങ്കുചേരാന്‍ കഴിഞ്ഞതിലൂടെ അദ്ദേഹവുമായി വളരെ അടുത്തിടപെടാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.