ഗാര്‍ലന്റ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാലസ് വാര്‍ഷിക പൊതുയോഗം ഫിബ്രവരി 10 ശനിയാഴ്ച വൈകീട്ട് 3.30ന് ബെല്‍റ്റ് ലൈന്‍ റോഡിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് ചേരുന്നതാണെന്ന് സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ അറിയിച്ചു. 2017 വാര്‍ഷിക റിപ്പോര്‍ട്ട്, കണക്ക്, 2018 ബഡ്ജറ്റ് 2018 ലെ വിവിധ പരിപാടികള്‍ തുടങ്ങിയവയെക്കുറിച്ച് ചര്‍ച്ചകളും അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും വാര്‍ഷിക പൊതുയോഗത്തില്‍ ഉണ്ടായിരിക്കും. എല്ലാ അംഗങ്ങളും പൊതുയോഗത്തില്‍  പങ്കെടുക്കണമെന്ന് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് - 469 274 3456

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍