ഡാലസ്: മിഷന്‍സ് ഇന്ത്യ ഇന്റര്‍ നാഷണല്‍ ഫെല്ലോഷിപ്പ് ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ പതിനേഴാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ മേയ് 15,16 തീയതികളില്‍ സൂം ഫ്‌ളാറ്റ്‌ഫോം വഴി സംഘടിപ്പിക്കുന്നു. മെയ് 15 ശനിയാഴ്ച രാവിലെ 9.30(CST),16 ഞായറാഴ്ച്ച വൈകീട്ട് 7 (CST)നുമാണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. മിഷന്‍ ഇന്ത്യാ ഗായകസംഘത്തിന്റെ ഗാനങ്ങളും ഉണ്ടായിരിക്കും. 

മിഷന്‍ ഇന്ത്യ സ്ഥാപകനും ജനറല്‍ സെക്രട്ടറിയും സുവിശേഷ പ്രാസംഗികനും വേദപണ്ഡിതനുമായ ജോര്‍ജ് ചെറിയാനാണ് കണ്‍വെന്‍ഷനില്‍ ദൈവവചനം പ്രഘോഷിക്കുന്നത്. 

കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ഒരു കമ്മിറ്റി സജീവമായി പ്രവര്‍ത്തിക്കുന്നു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിന് എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പി.വി.ജോണ്‍ : 214 642 9108

വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്‍