ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലെ സെന്റ് പീറ്റേഴ്സ് സിറിയക് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റ് നാല്‍പതാം സ്ഥാപക വാര്‍ഷികാഘോഷം ഡിസംബര്‍ 10 ന് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപനായ എല്‍ദോസ് മോര്‍ തീത്തോസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. വിശുദ്ധ കുര്‍ബ്ബാനയോടെ ആരംഭിക്കുന്ന സ്ഥാപക വാര്‍ഷിക ആഘോഷത്തില്‍ സ്ഥാപകങ്ങളെയും മുന്‍ വികാരിമാരെയും ആദരിക്കുന്ന പൊതുസമ്മേളനവും തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പടുന്നതാണ്. പ്രസ്തുത ആഘോഷ പരിപാടിയിലേക്ക് ഏവരേയും സ്‌നേഹപൂര്‍വ്വം വികാരി ഫാ.ഗീവര്‍ഗീസ് ജേക്കബ് ചാലുശ്ശേരിയില്‍ ക്ഷണിക്കുന്നു.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍