ടൊറോന്റോ: ഇന്ത്യയിലെ ടോയ്ലറ്റ് ഇല്ലാത്ത സ്‌കൂളുകളില്‍ അവ നിര്‍മ്മിച്ച് നല്‍കുന്നതിനായി വേള്‍ഡ് വിഷന്‍ കാനഡ, രൂപകല്‍പ്പന ചെയ്ത 'റൈസ് അപ്പ്,ഡോട്ടേഴ്‌സ് ഓഫ് ഇന്ത്യ' എന്ന പുതിയ പ്രോജക്ടിന് തുടക്കം കുറിച്ചു. ടൊറോന്റോയിലെ യങ് -ഡന്‍ഡാസ് സ്‌ക്വയറില്‍ പനോരമ ഇന്ത്യ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ വേള്‍ഡ് വിഷനിലെ റോഷെല്‍ റോണ്ടന്‍ പദ്ധതി ഔദ്യോഗീകമായി പ്രഖ്യാപിച്ചു.ഡയറക്ടര്‍ എല്‍മര്‍ ലിഗഡ് , ജോയ്സ് ഗോണ്‍സാല്‍വസ് , മരിയ ഓങ് , ഷേര്‍ളി മാര്‍ട്ടിന്‍, മായാ തോമസ്, സോഫി മാത്യു, തുടങ്ങിയവര്‍ സംബന്ധിച്ചു. സണ്‍ലൈഫ് സെയില്‍സ് മാനേജര്‍ പാസ് വിരേ ആദ്യ സംഭാവന നല്‍കി ഈ പ്രോജെക്റ്റിന് വേണ്ടി ഉണ്ടാക്കിയ ബൂത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജയിസണ്‍ മാത്യുവാണ് ഈ പ്രോജക്ടിന്റെ കോര്‍ഡിനേറ്റര്‍.കാനഡയില്‍ സമാഹരിക്കുന്ന തുക ഉപയോഗിച്ച് ഇന്ത്യയിലുള്ള വേള്‍ഡ്വിഷനാണ് നേരിട്ട് സ്‌കൂളുകള്‍ക്ക് ടോയ്‌ലെറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്.ഇന്ത്യയില്‍ പഞ്ചാബിലെ തfരഞ്ഞെടുത്ത സ്‌കൂളുകളിലാണ് ആദ്യഗഡുവായി ഈ പദ്ധതി നടപ്പിലാക്കുന്നത്.ഓരോരുത്തരുടെയും സൗകര്യമനുസരിച്ചു പത്ത് ഡോളര്‍ മുതല്‍ എത്ര തുക വരെ ഒന്നായും പല തവണകളായും നല്‍കാനുള്ള ക്രമീകരണങ്ങള്‍ ക്രിസ്ത്യന്‍ ചാരിറ്റി ഓര്‍ഗനൈസേഷനായ വേള്‍ഡ് വിഷന്‍ ചെയ്തിട്ടുണ്ട്.പ്രോജക്റ്റിന്റെ ഉദ്ഘാടനത്തിന് ശേഷം പനോരമ ഇന്ത്യ സംഘടിപ്പിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന പരേഡിലും വേള്‍ഡ് വിഷന്‍ കാനഡ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : www.daughtersofindia.ca


വാര്‍ത്ത അയച്ചത് : ജെയിസണ്‍ മാത്യു