കൊച്ചി : യു.എസ്.ടി ഗ്ലോബലിന് 2016 ബ്രോണ്‍സ് സ്റ്റീവി പുരസ്‌ക്കാരം ലഭിച്ചു. ഗ്ലോബല്‍ 1000 കമ്പനികള്‍ക്ക് പുതുയുഗ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന കമ്പനിയായ  യു.എസ്.ടി ഗ്ലോബലിന് ഈ വര്‍ഷത്തെ അമേരിക്കന്‍ ബിസിനസ്സ് അവാര്‍ഡുകളില്‍ മികച്ച ഹ്യൂമണ്‍ റിസോഴ്‌സസ്  ഡിപ്പാര്‍ട്ട്‌മെന്റ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്.  വര്‍ഷം തോറും അറുപത് രാജ്യങ്ങളില്‍ നിന്നായി നിരവധി കമ്പനികളില്‍ നിന്ന് പതിനായിരത്തിലധികം അപേക്ഷകളാണ് സ്റ്റീവി അവാര്‍ഡുകള്‍ക്കായി പരിഗണിക്കുന്നത്. 

വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ലഭിക്കുന്ന പതിനായിരത്തോളം നാമനിര്‍ദ്ദേശപത്രികകളെ 250-ഓളം ഗ്ലോബല്‍ എക്‌സിക്യുട്ടിവുകള്‍ പരിശോധിച്ച ശേഷമാണ്  കമ്പനികളുടെ നേട്ടങ്ങള്‍ക്ക് വര്‍ഷം തോറും നല്‍കി വരുന്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്

ഏഷ്യ പെസഫിക്ക് സ്റ്റീവി അവാര്‍ഡ്‌സ് ജര്‍മ്മന്‍ സ്റ്റീവി അവാര്‍ഡ്‌സ് അമേരിക്കന്‍ ബിസിനസ്സ് അവാര്‍ഡ്‌സ്., ഇന്റര്‍ നാഷണല്‍ ബിസിനസ്സ് അവാര്‍ഡ്‌സ്., സ്റ്റീവി അവാര്‍ഡ്‌സ്.ഫോര്‍ വിമന്‍ ഇന്‍ ബിസിനസ്സ്, സ്റ്റീവി അവാര്‍ഡ്‌സ്.ഫോര്‍ ഗ്രേറ്റ് എംപ്ലോയേഴ്‌സ്, സ്റ്റീവി അവാര്‍ഡ്‌സ് ഫോര്‍ സെയില്‍സ് ആന്‍ഡ് കസ്റ്റമര്‍ സര്‍വ്വിസ് എന്നിങ്ങനെ എഴ് തരം സ്റ്റീവി അവാര്‍ഡുകള്‍ നല്‍കി വരുന്നു.