ഫിലഡല്‍ഫിയ: മലയാളി സോക്കര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള ഇന്റര്‍ ചര്‍ച്ച് സോക്കര്‍ ടൂര്‍ണമെന്റ് ഫ്‌ളൂഗര്‍ പാര്‍ക്കിലെ സോക്കര്‍ ഫീല്‍ഡില്‍ വെച്ച് നടന്നു. വാശിയേറിയ മത്സരത്തിനൊടുവില്‍ സെ.തോമസ് സീറോ മലബാര്‍ ചര്‍ച്ച് ട്രോഫി കരസ്ഥമാക്കി. വിജയികള്‍ക്ക് ജസ്റ്റിന്‍ ജോസ്, മാത്യുവര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി. മത്സരത്തിന്റെ വിജയത്തിനായി ജോയി കല്ലാമ്പുറത്ത്, ജോമിന്‍ ജോര്‍ജ്ജ്, ജയ്‌സണ്‍ കാരാവള്ളി, മാറ്റ് വര്‍ഗീസ്, ജയിസണ്‍ വര്‍ഗീസ്, ലയ്‌സണ്‍ തോമസ്, ജെയിസണ്‍ ജെ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിച്ചു.

വാര്‍ത്ത അയച്ചത് : ജീമോന്‍ ജോര്‍ജ്ജ്