കൊപ്പേല്‍: കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ജൂലായ് 22 മുതല്‍ 31 വരെ നടന്നു വന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സമാപിച്ചു. തിരുനാള്‍ നൊവേനയില്‍ അമേരിക്കയിലെ സീറോ മലബാര്‍ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മികത്വം വഹിച്ചു. സീറോ മലബാര്‍ സഭക്കു കിട്ടിയ അനുഗ്രഹമാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ. 

പ്രധാന തിരുനാള്‍ ദിവസമായ ഞായാറഴ്ച നടന്ന വി. കുര്‍ബാനയില്‍ മാര്‍. ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വികാരി ഫാ.ജോണ്‍സ്റ്റി തച്ചാറ, ഫാ.ജോര്‍ജ് എളമ്പാശേരില്‍, ഫാ.ഏബ്രഹാം വാവോലിമേപ്പുറത്ത്, ഫാ.ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍, ഫാ.തോമസ് കടുകപ്പിള്ളില്‍, ഫാ.ജോസ് കട്ടക്കല്‍, ഫാ.ജോഷി ചിറക്കല്‍, ഫാ.ജോസഫ് അമ്പാട്ട് എന്നിവര്‍ സഹകാര്‍മ്മികരായി. 

thirunnal

ഫാ.തോമസ് കടുകപ്പിള്ളില്‍ വചന സന്ദേശം നല്‍കി. വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചു തുടര്‍ന്ന് പള്ളി ചുറ്റി ആഘോഷമായ പ്രദക്ഷിണം നടന്നു. പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും സ്‌നേഹവിരുനിന്നും ശേഷമാണ് പ്രധാന തിരുനാള്‍ സമാപിച്ചത്. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ, കൈക്കാരന്മാരായ അപ്പച്ചന്‍ ആലപ്പുറം, ജൂഡിഷ് മാത്യു, നൈജോ മാത്യു, പോള്‍ ആലപ്പാട്ട്, ജെജു ജോസഫ് (സെക്രട്ടറി) എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്ത അയച്ചത് : മാര്‍ട്ടിന്‍ വിലങ്ങോലില്‍