ഡാലസ്: ഡാലസില്‍ നടന്ന ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന് (IPSF  2016 )   തിരശീല വീണപ്പോള്‍ 150 പോയിന്റ് നേടിയ  കൊപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ ഇടവക ഡിവിഷന്‍ എ യില്‍ ഓവറോള്‍ ചാമ്പ്യരായി.  ഗാര്‍ലന്‍ഡ് സെന്റ് തോമസ് ഫൊറോനാ 132 .5  പോയിന്റ് നേടി രണ്ടാമതെത്തി.  അവിസ്മരണീയമായ   നിരവധി കായിക മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് മൂന്നു  ദിവസം നീണ്ട  ഫെസ്റ്റ് സമാപിച്ചത്. ഡിവിഷന്‍ ബി യില്‍ ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ (37.5 പോയിന്റ്), മക്കാലന്‍ ഡിവൈന്‍ മേഴ്സി (17 .5 പോയിന്റ്) എന്നിവരാണ്  ഒന്നും രണ്ടും സ്ഥാനങ്ങളില്‍.  

സമാപന ദിവസം  റോക്ക് വാള്‍ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സ് ഓഡിറ്റോയത്തില്‍ നടന്ന ട്രോഫിദാന  സമാപന സമ്മേളനത്തില്‍, ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷത വഹിച്ചു. ഫെസ്റ്റ് വന്‍ വിജയമാക്കിയ ഗാര്‍ലാന്‍ഡ് സെന്റ് തോമസ് ഫൊറോനയേയും ചാമ്പ്യരായ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയേയും പിതാവ്  പ്രത്യകം അഭിനന്ദിച്ചു. 

sports fest

ഫൊറോനാ വികാരി ഫാ.ജോഷി എളമ്പാശേരില്‍  (ചെയര്‍മാന്‍), ഇമ്മാനുവേല്‍ കുഴിപ്പിള്ളില്‍, ചെറിയാന്‍ ചൂരനാട് (ഡയറക്ടേഴ്‌സ്), ട്രസ്റ്റിമാരായ ടോമി നെല്ലുവേലില്‍, ജെയിംസ്  കൈനിക്കര, പ്രോഗ്രാം മാനേജര്‍ പോള്‍  തോമസ് തുടങ്ങിയവരും  ചടങ്ങില്‍  സന്നിഹിതരായിരുന്നു. വിവിധ ഇടവകകളില്‍ നിന്നുള്ള വികാരിമാര്‍ ചേര്‍ന്ന്  സമ്മാനദാനം നിര്‍വഹിച്ചു. 

കായിക മേളക്കു മുന്നോടിയായി വെള്ളിയാഴ്ച വൈകുന്നേരം  ഇടവകളുടെ നേതൃത്വത്തില്‍  പതാകകളേന്തി  നടന്ന മാര്‍ച്ച്  പാസ്റ്റും, പരേഡുകളും  പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.   പ്രത്യേകം തയാറാക്കി വേദിയില്‍  അവതരിക്കപ്പെട്ട തീം ഇവന്റുകളും , ഷോകളും ചടങ്ങുകള്‍ക്ക് നിറപ്പകിട്ടേകി.  ഒക്ലഹോമ ഹോളി ഫാമിലി ഇടവക, മികച്ച പരേഡിനുള്ള പ്രത്യക ട്രോഫി നേടി. 

sports fest

വന്‍വിജയമായ  കായികമേളക്ക് ഇത്തവണ  വേദിഒരുക്കിയത്  ഗാര്‍ലാന്‍ഡ്  സെന്റ്  തോമസ്  ഫൊറോനയാണ്.   ഫൊറോനാ വികാരി ഫാ ജോഷി എളമ്പാശേരില്‍  (ചെയര്‍മാന്‍) , ഇമ്മാനുവേല്‍ കുഴിപ്പിള്ളില്‍ , ചെറിയാന്‍ ചൂരനാട് (ഡയറക്ടേഴ്‌സ്)  , ട്രസ്റ്റിമാരായ ടോമി നെല്ലുവേലില്‍ , ജെയിംസ്  കൈനിക്കര , പ്രോഗ്രാം മാനേജര്‍ പോള്‍  തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികളിലും സബ് കമ്മറ്റികളിലുമായി നൂറോളം പേര്‍ ഫെസ്റ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. 

വരും വര്‍ഷം (IPTF  2017) ഇന്റര്‍ പാരീഷ് ടാലന്റ് ഫെസ്റ്റ് പേര്‍ലന്‍ഡ് സെന്റ് മേരീസ് ഇടവകയില്‍ നടക്കുമ്പോള്‍, കൊപ്പേല്‍ സെന്റ്  അല്‍ഫോന്‍സാ ഇടവക  അടുത്ത ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന് (IPSF 2018)  നു ആതിഥ്യമരുളും. കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ,  കോ ഓര്‍ഡിനേറ്റര്‍ പോള്‍ സെബാസ്റ്റ്യന്‍  എന്നിവര്‍ ചേര്‍ന്ന് സെന്റ്. അല്‍ഫോന്‍സാ ചര്‍ച്ചിനുവേണ്ടി, ഫാ ജോഷി എളമ്പാശേരില്‍ നിന്നും   IPSF ദീപശിഖ ഏറ്റു വാങ്ങി.

വാര്‍ത്ത അയച്ചത് : മാര്‍ട്ടിന്‍ വിലങ്ങോലില്‍