ഫീനിക്‌സ്: അരിസോണയിലെ മലയാളി  സമൂഹം കെ.എച്ച്.എ. ഓണാഘോഷവും  ആഘോഷിക്കുന്നു.  സപ്തംബര്‍ 3 ന് എ.എസ്.യു. പ്രിപ്പെറ്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ആഘോഷിക്കുന്നത്. രാവിലെ 10 മണിക്ക് പരമ്പരാഗത രീതിയില്‍ പൂക്കളമൊരുക്കി ഓണാഘോഷത്തിന് തുടക്കമിടും. പ്രിയപ്പെട്ട പ്രജകളെ കാണാനെത്തുന്ന മാവേലി തമ്പുരാന് താലപ്പൊലി, വാദ്യമേളം,  മുത്തുക്കുട, പുലിക്കളി, മയിലാട്ടം, കാവടി  എന്നിവയുടെ അകമ്പടിയോടെയുള്ള സ്വീകരണവും വരവേല്‍പും. മാവേലി തമ്പുരാന്റെ സാന്നിധ്യത്തില്‍ അന്‍പതിലധികം മലയാളി മങ്കമാരണിയിച്ചൊരുക്കുന്ന തിരുവാതിര ഈ വര്‍ഷത്തെ ഓണത്തിന്റെ പ്രധാന ആകര്‍ഘഷണങ്ങളിലൊന്നാണ്.  പതിനൊന്നരയോടെ ആരംഭിക്കുന്ന തൂശനിലയില്‍ വിളമ്പുന്ന ഓണസദ്യക്ക് പ്രസിദ്ധമായ ആറന്മുള വള്ളസദ്യയില്‍ നിന്നും തിരഞ്ഞെടുത്ത ഇരുപത്തഞ്ചിലധികം സ്വാദുള്ള വിഭവങ്ങളാണ് ഒരുക്കുന്നത്. 

രണ്ടുമണിയോടെ ആരംഭിക്കുന്ന കലാ സാംസ്‌കാരിക സമ്മേളനത്തില്‍ നൂറ്റമ്പതിലധികം  കലാകാരന്മാര് അണിയിച്ചൊരുക്കുന്ന കലാവിരുന്ന്, നാടന്‍ പാട്ടുകള്‍, നാടോടി നൃത്തം, നാടകം എന്നിവ ഒരുക്കിയിട്ടുണ്ടെന്ന്  കലാപരിപാടി കമ്മിറ്റിക്കു വേണ്ടി സജീവന്‍  നെടോര, അരുണ്‍ കൃഷ്ണന്‍  എന്നിവര്‍ അറിയിച്ചു.

ഓണാഘോഷത്തിന്റെ നല്ലരീതിയിലുള്ള നടത്തിപ്പിനായി ജോലാല്‍ കരുണാകരന്‍,  ഹരികുമാര്‍  കളീക്കല്‍,  ദിലീപ് പിള്ള, രാജേഷ് ഗംഗാധരന്‍, പ്രസീദ്, മഞ്ജു രാജേഷ്, രമ്യ അരുണ്‍ കൃഷ്ണന്‍, അര്‍ച്ചന അളഗിരി, സുരേഷ് നായര്‍, ഗിരീഷ് ചന്ദ്രന്‍ (ഓണസദ്യ സംഘാടകന്‍), പരമാനന്ദ്, ഷാനവാസ് കാട്ടൂര്‍  എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികളും  പരിശീലന  കളരികളും പ്രവര്‍ത്തിച്ചു വരുന്നതായി പ്രസിഡന്റ്  സുധീര്‍ കൈതവന  അറിയിച്ചു.   

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പ്രസീദ് - 6023173279
ജോലാല്‍ - 6233321105
അരുണ്‍ - 6023176748 
രാജേഷ് - 4808624496
വെബ്‌സൈറ്റ് :  www.khaaz.org 

വാര്‍ത്ത അയച്ചത് : മനു നായര്‍