ന്യുയോര്‍ക്ക്: കോണ്‍ഫിഡന്റ് ഗ്രൂപ്പ് നാഫാ (നോര്‍ത്ത് അമേരിക്കന്‍ ഫിലിം) അവാര്‍ഡ് 2016-ന്റെ അവാസനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ വൈകിട്ട് അഞ്ചിന് ന്യൂയോര്‍ക്കിലെ ഗ്രീന്‍വാലി ടില്ലസ് സെന്ററിലാണ് ഫിലിം അവാര്‍ഡ്നൈറ്റ് അരങ്ങേറുന്നത്. അവാര്‍ഡ് നൈറ്റിന്റെ ടിക്കറ്റ് വില്‍പ്പന പൂര്‍ത്തിയായി. അവശേഷിച്ചിരിക്കുന്ന ഏതാനും ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ സുലേഖ ഡോട്ട് കോം അവസരമൊരുക്കുന്നുണ്ട്. അവാര്‍ഡ് ജേതാക്കാളായ ദുല്‍ഖര്‍ സല്‍മാനും പാര്‍വ്വതിയും കുഞ്ചാക്കോ ബോബനും ന്യൂയോര്‍ക്കില്‍ എത്തി.

ഭാവന, രമ്യ നമ്പീശന്‍, ആന്‍ അഗസ്റ്റിന്‍, ദിവ്യ മേനോന്‍, ആതിര എന്നിവര്‍ക്കു പുറമെ വിജയ് യേശുദാസ്, രമേഷ് പിഷാരടി, കലാഭവന്‍ പ്രജോദ്, മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ മാര്‍ട്ടിന്‍ പ്രക്കാട്ട്, ഫോട്ടോഗ്രഫിക്കു അവാര്‍ഡ് നേടിയ ജോമോന്‍ ടി. ജോണ്‍, തിരക്കഥക്ക് അവര്‍ഡ് ലഭിച്ച ഉണ്ണി, മികച്ച സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍ തുടങ്ങി രണ്ടു ഡസനോളം കലാകാരന്മാരാണു അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയിരിക്കുന്നത്. 
നാഫാ അവാര്‍ഡ് പുരസ്‌ക്കാരം നേടിയവര്‍: മികച്ച നടന്‍ ദുല്‍ക്കര്‍ സല്‍മാന്‍ (ചിത്രം: ചാര്‍ലി), മികച്ച നടി-പാര്‍വതി (ചിത്രം: ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍), മികച്ച സംവിധായകന്‍മാര്‍ട്ടിന്‍ പ്രക്കാട്ട് (ചിത്രം: ചാര്‍ലി), മികച്ച പിന്നണി ഗായകന്‍ വിജയ് യേശുദാസ് (ചിത്രം: പ്രേമം, എന്ന് നിന്റെ മൊയ്തീന്‍), മികച്ച ഗായിക ദിവ്യ മേനോന്‍ (ചിത്രം: ചാര്‍ലി) മികച്ച സംഗീത സംവിധായകന്‍-ഗോപി സുന്ദര്‍ (ചിത്രം: ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍), മികച്ച സഹനടന്‍ജോജു ജോര്‍ജ്ജ് (ചിത്രം: ലുക്കാ ചുപ്പി), മികച്ച ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ (ചിത്രം : എന്ന് നിന്റെ മൊയ്തീന്‍), മികച്ച തിരക്കഥാകൃത്തുക്കള്‍ ഉണ്ണി ആര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് (ചിത്രം: ചാര്‍ലി) ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. താരനിശയ്ക്കൊപ്പം കലാവിരുന്നും അരങ്ങേറും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

സജി എബ്രഹാം-ഹെഡ്ജ് ഇവന്റ്സ് (516) 6063268; ആനി ലിബു-മീഡിയ കണക്റ്റ് (347) 6401295; ജയന്‍ മുളങ്ങാട് (630) 6405007; ഡയസ് ദാമോദരന്‍ (832) 6439131.
 വാര്‍ത്ത അയച്ചത്: ജോര്‍ജ് തുമ്പയില്‍