ടെക്‌സാസ്: യു.എസ്.കോണ്‍ഗ്രസിലേക്ക് 67-ാമത് കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സെറി കിം ചൈനക്കെതിരെ രൂക്ഷമായി വിമര്‍ശനവുമായി രംഗത്തെത്തി. 'ചൈനയില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഞങ്ങള്‍ക്ക് ഇവിടെ വേണ്ട അവരാണ് ഞങ്ങള്‍ക്ക് കൊറോണ വൈറസ് തന്നത്'. ബുധനാഴ്ച നടന്ന സ്ഥാനാര്‍ത്ഥി സംഗമത്തില്‍ വെച്ചാണ് കിം ഈ പ്രസ്താവന നടത്തിയത്.

സൗത്ത് കൊറിയയില്‍ നിന്നുള്ള സെറി കിം മുമ്പ് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ചൈനക്കെതിരെ പറയുവാന്‍ എന്നെ പ്രേരിപ്പിച്ചത് ഞാന്‍ ഒരു കൊറിയക്കാരിയാണെന്നുള്ളതുതന്നെയാണ്.

നിലവിലുള്ള റിപ്പ്ബ്ലിക്കന്‍ പ്രതിനിധി അന്തരിച്ച റോണ്‍ റൈറ്റിന്റെ ഒഴിവു വന്ന സീറ്റിലേക്കാണ് സെറി കിം മത്സരിക്കുന്നത്.

അമേരിക്കയില്‍ കൊറോണ വൈറസ് വ്യാപിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ചൈനക്ക് ഒഴിഞ്ഞുമാറാന്‍ ആവില്ലെന്നും അവര്‍ പറഞ്ഞു.

കാന്‍ഡിഡേറ്റ് ഫോറത്തില്‍ പങ്കെടുത്തവര്‍ കരഘോഷത്തോടെയാണ് സെറിന്റെ പ്രസംഗം സ്വാഗതം ചെയ്തത്.

അതേസമയം ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഏഷ്യന്‍ അമേരിക്കന്‍ സിറ്റിസണ്‍ കൗണ്‍സില്‍ കിമിന്റെ പ്രസ്താവനയെ ശക്തമായ ഭാഷയില്‍ അപലപിച്ചു. വംശീയത പരസ്യമായി പ്രചരിപ്പിക്കുന്നവര്‍ക്ക് സമൂഹത്തില്‍ സ്ഥാനം ഉണ്ടാകുകയില്ലെന്നും അവര്‍ പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍